Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
100 കോടി, 100 കോടി എന്ന് പറയാന്‍ തുടങ്ങിയിട്ട് കുറച്ച് നാളായി. പറഞ്ഞ് പറഞ്ഞവസാനം 100 കോടി ക്ലബ്ബിലെത്തിയിരിക്കുകയാണ് മോഹന്‍ലാല്‍ ചിത്രം പുലിമുരുകന്‍. സിനിമാചരിത്രത്തിലാദ്യമായാണ് ഒരു മലയാളചിത്രം 100 കോടി കളക്ഷന്‍ നേടുന്നത്. കോളിവുഡ്, ബോളിവുഡ് ചിത്രങ്ങള്‍ക്ക് മാത്രം പ്രവേശമുണ്ടായിരുന്ന 100 കോടി ക്ലബ്ബിലാണ് ഒരു മലയാളചിത്രം സാന്നിധ്യമറിയിക്കുന്നത്. അഭിമാനനേട്ടം തന്നെ, സംശയമില്ല. പക്ഷേ എന്തിനെയും ഏതിനേയും ട്രോളുന്ന ട്രോളര്‍മാര്‍ പുലിമുരുകനെയും വെറുതെവിട്ടില്ല. പക്ഷേ ഇത്തവണ ഇരകളില്‍ മമ്മൂട്ടിയുമുണ്ട്. പുലിമുരുകനെയും ലാലേട്ടനുമൊപ്പം തിയറ്ററുകളില്‍ മമ്മൂട്ടിയും തോപ്പില്‍ ജോപ്പനുമെത്തിയിരുന്നു. പുലിമുരുകന് മുന്നില്‍ പൂച്ചയായിപ്പോയ തോപ്പില്‍ ജോപ്പനെയും മമ്മൂട്ടിയെയും ഫാന്‍സിനെയും വെറുതെ വിടാന്‍ പറ്റുമോ എന്നാണ് ട്രോളര്‍മാര്‍ ചോദിക്കുന്നത്.നാല് പടത്തിന്റെ കളക്ഷന്‍ കൂട്ടി വെച്ച് 100 കോടി ആയാല്‍ പറ്റുമോ എന്ന് ഇക്കാ ഫാന്‍സ്.മോഹന്‍ലാലിനും കമല്‍ഹാസനും ഇടയില്‍ പേടിച്ചിരിക്കുന്ന മമ്മൂട്ടി, കോളിവുഡിലും ബോളിവുഡിലും അല്ലെടാ, ഇങ്ങ് മോളിവുഡിലും ഉണ്ടെടാ 100 കോടി എന്നിങ്ങനെ പോകുന്നു ട്രോളുകള്‍.
Leave a Reply