Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 9:22 am

Menu

Published on April 21, 2017 at 11:22 am

യുവതികള്‍ ശബരിമല നടയില്‍ തൊഴുന്ന ചിത്രത്തിന്റെ യാഥാര്‍ത്ഥ്യം ഇതാണ്

truth-behind-woman-entrance-in-sabarimala

യുവതികളായ രണ്ട് സ്ത്രീകള്‍ ശബരിമലദര്‍ശനം നടത്തുന്നതും നടയില്‍ തൊഴുന്നതുമായ ചിത്രം കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ഇതിനെ ചുറ്റിപ്പറ്റി വിവാദങ്ങളും ചര്‍ച്ചകളും നടക്കുന്നുമുണ്ട്.

വി.ഐ.പി ദര്‍ശനം നടത്തുന്നവര്‍ക്ക് പ്രായപരിധി ഇല്ല എന്നുളള തരത്തിലുള്ള വിമര്‍ശനങ്ങളും ഇതിനോടനുബന്ധിച്ച് ഉയര്‍ന്നിരുന്നു. ബി.ജെ.പി ഇന്റലിജന്‍സ് സെല്‍ കണ്‍വീനര്‍ ടി.ജി മോഹന്‍ദാസ് ഈ ചിത്രം തന്റെ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തതോടെയാണ് സംഭവം വിവാദമാകുന്നത്.

ചുരിദാര്‍ അണിഞ്ഞ് ക്യൂവിനിടയിലൂടെ മുന്‍നിരയില്‍ പ്രാര്‍ഥിക്കുന്ന സ്ത്രീകളുടെ ചിത്രമാണ് മോഹന്‍ദാസ് പോസ്റ്റ് ചെയ്തിരിക്കുന്നത്. ഏപ്രില്‍ 12-ാം തീയതി ട്വീറ്റ് പുറത്ത് വന്നതുമുതല്‍ ഇത് സ്ത്രീകളുടെ ശബരിമലദര്‍ശനത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് വീണ്ടും സജീവമായിരുന്നു.

ഇതിനു പിന്നാലെ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും അന്വേഷണത്തിന് തിരുമലദേവസ്വം ബോര്‍ഡ് വിജിലന്‍സ് വിങ്ങിന് നിര്‍ദേശം നല്‍കിയിരുന്നു. വി.ഐ.പി ദര്‍ശന സൗകര്യം ആരെങ്കിലും ദുരുപയോഗം ചെയ്യുന്നുണ്ടോ എന്നത് കര്‍ശനമായി അന്വേഷിക്കുമെന്നും മന്ത്രി പറഞ്ഞിരുന്നു.

മന്ത്രിയുടെ ഉത്തരവിനെ തുടര്‍ന്നാണ് ഈ ചിത്രത്തിനു പിന്നിലെ യാഥാര്‍ത്ഥ്യം പുറത്തുവന്നത്. യുവതികളെന്ന് തോന്നിച്ചിരുന്ന സ്ത്രീകള്‍ 50 വയസിന് മേല്‍ പ്രായമുള്ളവരായിരുന്നു. വിശ്വാസികളെ കടത്തിവിടുന്ന ചുമതലുള്ള പൊലീസ് സുരക്ഷാ ഉദ്യോഗസ്ഥരാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.

കൊല്ലത്തെ പ്രശസ്തനായ ഒരു വ്യവസായിയും ശബരിമല വിശ്വാസിയുമായ വ്യക്തിയുടെ സ്വാധീനം ഉപയോഗിച്ചുമാണ് ഇവര്‍ വി.ഐ.പി ദര്‍ശനം നടത്തിയതെന്നുമുള്ള ആരോപണങ്ങളും ഉണ്ടായിരുന്നു.

എന്നാല്‍ ദര്‍ശനം നടത്തിയ സ്ത്രീകളുടെ ഐഡി പ്രൂഫും മറ്റ് പ്രായം തെളിയിക്കുന്ന രേഖകളും സമര്‍പ്പിച്ചതായും ഉദ്യോഗസ്ഥര്‍ പറഞ്ഞു. അവരുടെ മുഖം വ്യക്തമാക്കുന്ന ചിത്രങ്ങളും പലരും പുറത്ത് വിട്ടിട്ടുണ്ട്. മോഹന്‍ദാസിന് മറുപടിയുമായി രാഹുല്‍ ഈശ്വറും ട്വിറ്ററില്‍ ഈ ചിത്രം പോസ്റ്റ് ചെയ്തിട്ടുണ്ട്.

Loading...

Leave a Reply

Your email address will not be published.

More News