Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 25, 2024 7:13 am

Menu

Published on January 27, 2015 at 10:03 am

കൊല്ലത്ത്‌ പക്ഷിപ്പനി സ്‌ഥിരീകരിച്ചു

turkey-hens-death-in-kollam-due-to-bird-flu-confirmed

കൊല്ലം: കുരീപ്പുഴ ടര്‍ക്കി ഫാമില്‍ കോഴികള്‍ ചത്തൊടുങ്ങിയത്‌ പക്ഷിപ്പനി മൂലമാണെന്ന്‌ സ്‌ഥിരീകരണം. ഭോപ്പാലിലെ ലാബില്‍ നടത്തിയ പരിശോധനയിലാണ്‌ എച്ച്5എന്‍1 ഇനത്തിലുളള വൈറസിന്റെ സാന്നിധ്യം സ്‌ഥിരീകരിച്ചത്‌. മനുഷ്യരിലേക്ക് പടരുന്ന വൈറസായതിനാല്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ഇതോടെ അവശേഷിക്കുന്ന 6475 ടര്‍ക്കികള്‍ ഉള്‍പ്പെടെ ഫാമിന്‌ ഒരു കിലോമീറ്റര്‍ ചുറ്റളവിലുളള പക്ഷികളെ കൊന്നൊടുക്കാന്‍ തീരുമാനമായി. ഫാമിന്‌ 10 കിലോമീറ്റര്‍ ചുറ്റളവില്‍ പക്ഷികളുടെയും മുട്ടയുടെയും വ്യാപാരം നിരോധിച്ചിട്ടുണ്ട്‌. പക്ഷികളെ ഇവിടെ നിന്ന്‌ കടത്തുന്നതിനും വിലക്കേര്‍പ്പെടുത്തി. പക്ഷികളെ കൊന്നൊടുക്കാൻ ആരംഭിച്ചു. കൊന്നൊടുക്കുന്ന പക്ഷികള്‍ക്ക് നഷ്ടപരിഹാരം നല്‍കാനും തീരുമാനമായി. രണ്ടുമാസത്തില്‍ താഴെ പ്രായമുള്ള പക്ഷികള്‍ക്ക് 100 രൂപയും അതില്‍ കൂടിയവയ്ക്ക് 200 രൂപയും നഷ്ടപരിഹാരം നല്‍കും. നേരത്തെ ചത്ത പക്ഷികളെ അലക്ഷ്യമായി സംസ്‌കരിച്ചു എന്ന പരാതിയുയര്‍ന്ന സാഹചര്യത്തില്‍ ഇനി കൊല്ലുന്ന പക്ഷികളെ ശാസ്‌ത്രീയമായി സംസ്‌കരിക്കാനാണ്‌ നീക്കം.

Loading...

Leave a Reply

Your email address will not be published.

More News