Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂഡല്‍ഹി: ബോംബ് ഭീഷണിയെ തുടര്‍ന്ന് ടര്‍ക്കിഷ് എയര്‍ലൈന്‍ ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്തരാഷ്ട്ര വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കി. ടര്‍ക്കിഷ് എര്‍ലൈന്‍സിന്‍റെ ടി.കെ 65 എന്ന വിമാനമാണ് അടിയന്തര ലാന്‍ഡിങ് നടത്തിയത്. ബാങ്ങ്കോങ്ങില്‍ നിന്നും ഇസ്താംബൂളിലേക്ക് പോവുകയായിരുന്ന വിമാനത്തില്‍ 148 യാത്രക്കാരുണ്ടായിരുന്നു.
വിമാനത്തിന്‍റെ വാഷ്റൂമിലെ കണ്ണാടിയിലാണ് ബോംബുണ്ടെന്ന സന്ദേശം എഴുതിവെച്ചതായി കണ്ടത്. യാത്രക്കാര്‍ ഈ വിവരം കോക്പിറ്റില്‍ അറിയിച്ചതിനെ തുടര്‍ന്ന് വിമാനം അടിയന്തമായി ഇറക്കുകയായിരുന്നു.
വിമാനം ഇറക്കിയതിനെ തുടര്‍ന്ന് വിമാനത്താവളത്തില്‍ ജാഗ്രതാ നിര്‍ദേശം നല്‍കി. നാഷണല്‍ സെക്യൂരിറ്റി ഗാര്‍ഡ് ഉള്‍പ്പെടെയുള്ള സുരക്ഷാ ഏജന്‍സികള്‍ വിമാനത്താവളത്തില്‍ എത്തിപരിശോധന നടത്തി. ബോംബ് സ്ക്വാഡ്, ഡോഗ് സ്ക്വാഡ്, അഗ്നിശമന വിഭാഗം എന്നിവ റണ്‍വേയില്‍ എത്തിയിരുന്നു. പരിശോധനയില്‍ സ്ഫോടക വസ്തുക്കളൊന്നും കണ്ടെ ത്താനായില്ല.
Leave a Reply