Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 21, 2025 1:29 am

Menu

Published on September 26, 2014 at 3:57 pm

മമ്മൂട്ടിയുടെ നായികയായി ജുവൽ മേരി

tv-anchor-jewel-mary-with-mammotty-in-pathemari

മഴവില്‍ മനോരമയിലെ ‘ഡി ഫോര്‍ ഡാന്‍സ്’ എന്ന റിയാലിറ്റി ഷോയിലെ അവതാരകയായി   പ്രേക്ഷകരുടെ മനസിൽ ഇടം നേടിയ ജുവൽ മേരി മമ്മൂട്ടിയുടെ നായികയായെത്തുന്നു. കുഞ്ഞനന്തന്റെ കടയ്ക്ക് ശേഷം അലൻ മീഡിയയുടെ ബാനറിൽ സലിം അഹമ്മദ് രചനയും സംവിധാനവും നിർവഹിക്കുന്ന പത്തേമാരിയിലാണ് ജൂവൽ മമ്മൂട്ടിയുടെ നായികയാകുന്നത്. പ്രവാസത്തിന്റെ നാല് കാലഘട്ടങ്ങള്‍ പള്ളിക്കല്‍ നാരായണന്‍ എന്ന പ്രവാസിയുടെ ജീവിതത്തിലൂടെ പറയുകയാണ് ഈ ചിത്രത്തിലൂടെ സലിം അഹമ്മദ്. 1960കളിൽ തുടങ്ങി വർത്തമാനകാലം വരെയുള്ളതാണ് സിനിമയിൽ ദൃശ്യവത്കരിക്കുന്ന കാലഘട്ടം.  മമ്മൂട്ടി പള്ളിക്കൽ നാരായണൻ എന്ന പ്രവാസിയുടെ വേഷത്തിലെത്തുമ്പോൾ നാരായണന്റെ ഭാര്യ നളിനിയുടെ വേഷത്തിലാണ് ജുവൽ എത്തുന്നത്.നാല് ഷെഡ്യൂളുകൾ ആയാണ് സിനിമയുടെ ചിത്രീകരണം നടക്കുക. അടുത്ത മാസം ആദ്യം സിനിമയുടെ ഷൂട്ടിങ്ങ് ആരംഭിക്കും.ശ്രീനിവാസന്‍, സിദ്ദിഖ്, സലീം കുമാര്‍, യവനിക ഗോപാലകൃഷ്ണന്‍, ജോയ് മാത്യു തുടങ്ങിയവരും ചിത്രത്തില്‍ കഥാപാത്രങ്ങളായി എത്തുന്നു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News