Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 19, 2024 10:13 am

Menu

Published on November 5, 2016 at 12:13 pm

കാമുകന്റെ സഹോദരന്‍ പീഡിപ്പിക്കുന്നതായി സീരിയല്‍ നടി

tv-serial-actress-alleges-sexual-harassment-from-aragini-harishs-brother

കാമുകന്റെ സഹോദരന്‍ പീഡിപ്പിക്കുന്നുവെന്ന് ആരോപിച്ച്‌ സീരിയല്‍ നടി രംഗത്ത്‌. ഡെങ്കിപ്പനിയെ തുടര്‍ന്ന് സെപ്റ്റംബറില്‍ മരിച്ച കന്നഡ സീരിയല്‍ താരം ഹരീഷിന്റെ സഹോദരനെതിരെയാണ് ആരോപണം.ഹരീഷിന്റെയും പരാതിക്കാരിയായ നടിയുടെയും സ്വത്തുക്കള്‍ തനിക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ടാണ് പീഡനം. രാജേശ്വരിനഗറിലെ ഒരു വാടക വീട്ടിലാണ് കഴിഞ്ഞ ആറ് വര്‍ഷമായി നടിയും ഹരീഷും താമസിച്ചിരുന്നത്. ഹരീഷിന്റെ മരണത്തിന് പിന്നാലെ സഹോദരന്‍ തന്റെ വീട്ടില്‍ അതിക്രമിച്ച് കയറി താമസം തുടങ്ങിയതായി നടി ആരോപിക്കുന്നു.

വീട്ടില്‍ അതിക്രമിച്ച് കയറിയ സഹോദരനും സുഹൃത്തുക്കളും തന്നെ മര്‍ദ്ദിക്കുകയും വസ്ത്രം വലിച്ചു കീറുകയും ചെയ്തതായി നടി പറഞ്ഞു. മര്‍ദ്ദനം തടയാന്‍ ശ്രമിച്ച തന്റെ സഹോദരനെയും സുഹൃത്തുക്കളെയും മര്‍ദ്ദിച്ചു. വീട്ടുപകരണങ്ങളും ആഡംബര കാറും തങ്ങള്‍ക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ടാണ് ഉപദ്രവം. കാറും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും ഹരീഷ് വാങ്ങിയതാണെന്നാണ് സഹോദരന്റെ അവകാശവാദം. ഹരീഷിന്റെ സഹോദരന്‍ തന്റെ സ്‌കോഡ കാറും ഒന്നര ലക്ഷം രൂപയും ചില വീട്ടുപകരണങ്ങളും മോഷ്ടിച്ചുവെന്നും നടി ആരോപിച്ചു. അക്രമി സംഘം തനിക്ക് നേരെ ആസിഡ് ഒഴിക്കാന്‍ ശ്രമിച്ചുവെന്നും വധഭീഷണി മുഴക്കിയെന്നും യുവതി പോലീസിനോട് പറഞ്ഞു. അന്തരിച്ച നടന്‍ ഹരീഷും പരാതിക്കാരിയായ നടിയും അരഗിനി, ഓം ശക്തി ഓം ശാന്തി തുടങ്ങിയ ഹിറ്റ് സീരിയലുകളിലെ പ്രണയ ജോടികളായിരുന്നു. കഴിഞ്ഞ ആറ് വര്‍ഷമായി ഇരുവരും ലിവ് ഇന്‍ റിലേഷനിലായിരുന്നു.

Loading...

Leave a Reply

Your email address will not be published.

More News