Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 11:29 pm

Menu

Published on July 23, 2015 at 4:10 pm

ലോക്ക് ആയതിനെ തുടര്‍ന്ന് കാറില്‍ കുടുങ്ങിയ രണ്ട് കുട്ടികള്‍ മരിച്ചു

two-boys-die-after-being-locked-in-a-car-in-oman

മസ്കറ്റ്: ഒമാനില്‍ കാര്‍ അറിയാതെ ലോക്ക് ആയതിനെ തുടര്‍ന്ന് കാറിനുള്ളിൽ കുടുങ്ങിയ രണ്ട് കുട്ടികള്‍ മരിച്ചു. ഇബ്രിയിലാണ് സംഭവമെന്ന് ടൈംസ് ഓഫ് ഒമാന്‍ പത്രം റിപ്പോര്‍ട്ട് ചെയ്തു.
അഞ്ചും ആറും വയസ്സായ രണ്ട് കുട്ടികളാണ് മരിച്ചത്. ഒരു കുട്ടി കണ്ടെത്തുമ്പോഴേ മരിച്ചിരുന്നു. മറ്റേ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും വൈകാതെ മരണം സംഭവിച്ചു.
സംഭവം നടക്കുമ്പോള്‍ കുട്ടികളുടെ മാതാപിതാക്കള്‍ വീടിനകത്തായിരുന്നു. കുട്ടികള്‍ കാറില്‍ കയറിയത് അവര്‍ അറിഞ്ഞിരുന്നില്ല. കാറില്‍ കളിക്കുന്നതിനിടെ ലോക്ക് ആവുകയായിരുന്നു. കൊടും ചൂടു കാരണമാവാം മരണം സംഭവിച്ചതെന്നാണ് അനുമാനം.

Loading...

Leave a Reply

Your email address will not be published.

More News