Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 10:38 am

Menu

Published on April 16, 2014 at 2:27 pm

ശവശരീരങ്ങൾ ഭക്ഷിച്ചതിന് ജയില്‍വാസമനുഭവിച്ച സഹോദരങ്ങൾ വീണ്ടും പിടിയിൽ

two-brothers-re-arrested-in-pakistan-for-cannibalism

ഇസ്ലാമാബാദ്:   ശ്മശാനത്തില്‍ അടക്കം ചെയ്യുന്ന ശവശരീരങ്ങള്‍  ഭക്ഷണമാക്കിയതിന് ജയില്‍വാസമനുഭവിച്ച സഹോദരങ്ങൾ വീണ്ടും പോലീസിന്റെ പിടിയിൽ. പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയില്‍ ദര്യഖന്‍ പട്ടണ നിവാസിയായ മുഹമ്മദ് ആരിഫാണ് പോലീസിന്റെ പിടിയിലായത്.മൂന്നു വയസ്സുള്ള കുഞ്ഞിന്റെ ശിരസ്സ് വീട്ടില്‍ നിന്നും കണ്ടെത്തിയതിനെ തുടര്‍ന്നാണ് .ഇയാളുടെ വീട്ടില്‍ നിന്നും അഴുകിയ മാംസത്തിന്റെ ഗന്ധം വമിച്ചതിനെ തുടര്‍ന്ന് അയല്‍ക്കാര്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കുഞ്ഞിന്റെ ശിരസ്സ് ലഭിച്ചത്. ആരിഫിന്റെ കൂട്ടാളിയും സഹോദരനുമായ മുഹമ്മദ് ഫര്‍മാന് വേണ്ടിയുള്ള അന്വേഷണം പോലീസ് ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.ശ്മശാനത്തില്‍ അടക്കം ചെയ്യുന്ന ശവശരീരങ്ങള്‍ മോഷ്ടിച്ച് ഭക്ഷിക്കുന്നത് പതിവാക്കിയ ഇവരെ 2011ലാണ് ആദ്യമായി അറസ്റ്റ് ചെയ്യുന്നത്. ഇതുവരെ നൂറ്റിയമ്പതോളം ശവശരീരങ്ങള്‍ ഇവര്‍ ഭക്ഷിച്ചെന്നാണ് പോലീസ് റിപ്പോര്‍ട്ട്. ചോദ്യംചെയ്യലില്‍ ശവശരീരം കഷണങ്ങളാക്കി കറിവെച്ച് കഴിച്ചതായി ഇവര്‍ സമ്മതിച്ചിരുന്നു. പാകിസ്ഥാനില്‍ നരഭോജികള്‍ക്കെതിരെ പ്രത്യേക നിയമമില്ല. ഇതിനാല്‍ തന്നെ കേവലം രണ്ടു വര്‍ഷം മാത്രം തടവും അന്‍പതിനായിരം രൂപ പിഴയുമാണ് ഇവര്‍ക്ക് ശിക്ഷ കിട്ടിയത്.

Loading...

Leave a Reply

Your email address will not be published.

More News