Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 27, 2024 2:48 am

Menu

Published on May 14, 2013 at 5:28 am

കോടികൾ നികുതി വെട്ടിച്ചതിൽ കൊച്ചിയിലെ സ്വർണ കയറ്റുമതി സ്ഥാപനത്തിനെതിരെ കേസ്

two-held-for-smuggling-out-gold-from-sez

സ്വർണം കയറ്റുമതി ചെയ്യുന്നു എന്ന പേരിൽ സ്വർണം ഇറക്കുമതി ചെയ്ത് ആഭ്യന്തര വിപണിയില്‍ വിറ്റഴിച്ച് കോടികളുടെ നികുതി വെട്ടിപ്പ് നടത്തിയതിനെ തുടര്‍ന്ന് കൊച്ചിയിലെ കയറ്റുമതി സ്ഥാപനത്തിനെതിരെ ഡി.ആര്‍.ഐ കേസെടുത്തു. കാക്കനാട്ട് രാജേഷ് എക്‌സ്‌പോര്‍ട്‌സിനെതിരെയാണ് കേസെടുത്തത്. സ്ഥാപനത്തിന്റെ എം.ഡി ഒളിവിലാണ്. രണ്ടു മാനേജർമാരെയും അറസ്റ്റ് ചെയ്തിരിക്കുന്നു. ഇറക്കുമതി ചെയ്യുന്ന സ്വർണം ആഭരണങ്ങളാക്കി കയറ്റുമതി ചെയ്യുന്ന ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ സ്വര്‍ണ്ണക്കയറ്റുമതി സ്ഥാപനങ്ങളിലൊന്നാണ രാജേഷ് എക്‌സ്‌പോര്‍ട്‌സ്. ഇറക്കുമതി ചെയ്യുന്ന സ്വര്‍ണം പൂര്‍ണമായും ആഭരണങ്ങളാക്കി കയറ്റുമതി ചെയ്യുന്നതിന് പകരം പകുതി ആഭരണങ്ങളാക്കി ആഭ്യന്തര വിപണിയില്‍ വിറ്റതായാണ് ഡി.ആര്‍.ഐ ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്.

Loading...

Leave a Reply

Your email address will not be published.

More News