Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 27, 2024 2:56 am

Menu

Published on January 13, 2015 at 11:16 am

യു.എസ് സൈനീക അക്കൗണ്ടുകൾ ഐസിസ് ഹാക്ക് ചെയ്തു

u-s-central-command-accounts-hacked-by-isis-supporters

ന്യൂയോര്‍ക്ക്: യു.എസിലെ സൈനിക കമാൻഡ് സെൻറ്കോമിൻറെ ട്വിറ്റര്‍, യൂട്യൂബ് അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യപ്പെട്ടു. ലോകത്തെ ഏറ്റവും വലിയ ഭീകരര്‍ എന്ന് കരുതപ്പെടുന്ന ഐസിസുകാരാണ് ട്വിറ്റര്‍, യൂട്യൂബ് അക്കൗണ്ടുകള്‍ ഹാക്ക് ചെയ്തത്. ഹാക്ക് ചെയ്യപ്പെട്ടു എന്ന് വ്യക്തമായതോടെ സൈന്യം സോഷ്യല്‍ മീഡിയ അക്കൗണ്ടുകളുടെ പ്രവര്‍ത്തനം നിര്‍ത്തി. എന്നാൽ ഈ നുഴഞ്ഞു കയറ്റം ഗൗരവമേറിയതല്ലെന്നും ചെറിയൊരു സൈബർ നശീകരണ പ്രവണത മാത്രമാണിതെന്നുമാണ് സെൻറ്കോമിൻറെ നിലപാട്. പരമ കാരുണികനായ അള്ളാഹുവിന്റെ നാമത്തില്‍ സൈബര്‍ ഖിലാഫത് തങ്ങളുടെ സൈബര്‍ ജിഹാദ് തുടരുന്നു’ എന്ന സന്ദേശമാണ് അമേരിക്കന്‍ സൈന്യത്തിന്റെ സെന്‍ട്രല്‍ കമാന്‍ഡിന്റെ ട്വിറ്ററില്‍ പ്രത്യക്ഷപ്പെട്ടത്.’അമേരിക്കന്‍ സൈനികരേ… ഞങ്ങള്‍ വരുന്നു. നിങ്ങൾ തിരിഞ്ഞു നോക്കുക’ എന്നതായിരുന്നു മറ്റൊരു സന്ദേശം. സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്തുകയാണെന്ന് യു.എസ് വ്യക്തമാക്കി.

Loading...

Leave a Reply

Your email address will not be published.

More News