Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
വാഷിങ്ടണ്‍: കഴിഞ്ഞ ഒമ്പതു മാസത്തിനിടെ ഇറാക്കിലും സിറിയയിലുമായി യുഎസ് സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ പതിനായിരത്തിലധികം ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ കൊല്ലപ്പെട്ടതായി യുഎസ് വെളിപ്പെടുത്തി.
ഐഎസിനെ എന്തു വില നല്‍കിയും തകര്‍ക്കുമെന്ന് യുഎസ് പ്രസിഡന്‍റ് ബരാക് ഒബാമ പറഞ്ഞിരുന്നു. ലോക രാഷ്ട്രങ്ങളോടും യുഎസ് ഇക്കാര്യം അഭ്യര്‍ഥിക്കുകയും ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു.തുടര്‍ന്നു നടത്തിയ ആക്രമണങ്ങളിലാണു 10,000 ഐഎസ് ഭീകരരെ വധിച്ചതെന്നു സ്റ്റേറ്റ് ഡെപ്യൂട്ടി സെക്രട്ടറി ടോണി ബ്ലിന്‍കിന്‍ പറഞ്ഞു.
സെപ്റ്റംബറില്‍ സിഐഎ പുറത്തുവിട്ട കണക്കില്‍
ഐഎസിലുള്ളത് 31,500 ഭീകരരാണ്.അങ്ങനെയെങ്കില്‍ നിലവിലുള്ളതിന്‍റെ മൂന്നിലൊന്ന് ഭീകരരെ വധിക്കാന്‍ സാധിച്ചുവെന്നാണു യുഎസിന്‍റെ അവകാശവാദം.ഐഎസിനെ പൂര്‍ണമായും ഇല്ലാതാക്കും വരെ ആക്രമണം തുടരുമെന്നും അവര്‍.
Leave a Reply