Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 16, 2024 11:19 am

Menu

Published on May 3, 2016 at 11:58 am

മഴ പെയ്യിക്കാനായി പർവ്വതം നിർമ്മിക്കാൻ ഒരുങ്ങി യുഎഇ

uae-plans-for-building-a-mountain-to-make-it-rain

യുഎഇ : മഴ പെയ്യിക്കാൻ യാഗവും പൂജയും ഒക്കെ നടത്തിയ കഥയേ നമുക്ക് പരിചയമുള്ളൂ. എന്നാൽ ഇതാ യുഎഇയിൽ മഴ പെയ്യിക്കാൻ കൃത്രിമമായി പർവ്വതം നിർമ്മിക്കാൻ പോകുന്നു!! എന്താ ഞെട്ടിയോ?? ദുബായ് കേന്ദ്രീകരിച്ചുള്ള പ്രചരണ മീഡിയയായ ‘അറേബ്യൻ ബിസിനസ്‌’ആണ് ഈ വാർത്ത പുറത്തു വിട്ടത്. യുഎഇയിൽ ഇതിനെ കുറിച്ചുള്ള പ്രാഥമിക ചർച്ചകളും മറ്റും പുരോഗമിക്കുന്നു. മനുഷ്യ നിർമ്മിതമായ ഈ പർവ്വതം വഴി രാജ്യത്ത് മഴ പരമാവധി കൂട്ടുക എന്നതാണ് ഇതിന്റെ ഉദ്ദേശം. ഇതിനെ കുറിച്ചുള്ള വിവരം യുഎസ് അടിസ്ഥാനമാക്കിയ നാഷണൽ സെന്റർ ഫോർ അറ്റ്‌മോസ്ഫെറിക്ക് റിസർച്ച്(NCAR) നിന്നും ശേഖരിക്കുകയാണ് യുഎഇ അധികൃതർ.

“ഞങ്ങൾ അടിസ്ഥാനപരമായി കാലാവസ്ഥ ഇഫക്റ്റുകൾ, അതുപോലെ ഏതു തരം പർവ്വതമാണ് മഴ കൊണ്ട് വരിക, പർവ്വതത്തിന് എത്ര ഉയരം വേണം, എത്ര ചരിവ് വേണം എന്നൊക്കെയാണ് ഇപ്പോൾ അറിയാൻ ശ്രമിക്കുന്നത്. ഇതിന്റെ ആദ്യപടി ഈ വേനൽ കാലത്ത് തന്നെ തുടങ്ങുന്നതാണ” NCAR-ലെ രോലെഫ് ബ്രുയിൻറ്റസ് അറേബ്യൻ ബിസിനസ്സിനെ അറിയിച്ചു. കുന്നുകളും പർവ്വതങ്ങളും എല്ലാം മഴ പെയ്യാൻ അത്യാവശ്യമാണ്.

അന്തരീക്ഷത്തിലെ ഈർപ്പമുള്ള വായു മുകളിലേക്കുയരുമ്പോൾ വികസിക്കുകയും തൽഫലമായി തണുക്കുകയും ചെയ്യും. തണുക്കുമ്പോൾ ഈർപ്പം ഉൾക്കൊള്ളാനുള്ള വായുവിന്റെ ശേഷി കുറയുന്നു. ഉൾക്കൊള്ളാനാവാതെവരുന്ന നീരാവി ഘനീഭവിച്ച് ജലകണികങ്ങളുണ്ടാകും. ഈ ജലകണികകളുടെ കൂട്ടത്തേയാണ്‌ നമ്മൾ മേഘങ്ങളായി കാണുന്നത്. മേഘങ്ങളിലെ ഇത്തരം ജലകണികകളുടെ വ്യാസം 0.01 മില്ലിമീറ്ററിൽ താഴെ മത്രമേ വരൂ. അത്ര ചെറിയ കണികകൾ വായുവിൽ നിഷ്‌പ്രയാസം തങ്ങിനിൽക്കും. ഈ കണികകൾ കൂടുതൽ നീരാവി പിടിച്ചെടുത്ത് വലിപ്പം വെക്കാൻ വളരെയധികം സമയമെടുക്കും. മഴത്തുള്ളികളായി ഇവ താഴോട്ടു വീഴണമെങ്കിൽ അവയുടെ വലിപ്പം ഏതാണ്ട് ഒരു മില്ലിമീറ്ററിന്റെ പത്തിലൊന്നെങ്കിലും ആകണം.
യുഎഇ-യിൽ മഴ എന്നും ഒരു വലിയ പ്രശ്നം ആണ്. വർഷത്തിൽ വെറും വിരലിൽ എണ്ണാവുന്ന അത്ര ദിവസം മാത്രമാണ് മഴ പെയ്യുന്നത്.  വാർഷിക കണക്കു വെച്ച് നോക്കുമ്പോൾ, വാഷിങ്ങ്ടണ്ണിൽ 40 ഇഞ്ച്‌ മഴ ലഭിക്കുമ്പോൾ ദുബായിൽ 5 ഇഞ്ച്‌ മാത്രമാണ് മഴ ലഭിക്കുന്നത്. അത് വരൾച്ചയ്ക്കും മറ്റും കാരണമാകുന്നുണ്ട്.തന്മൂലം കൃഷി നടത്തുന്ന ഗ്രാമീണ പ്രദേശങ്ങളിൽ വലിയ വിപത്താണ് സൃഷ്ടിക്കുന്നത്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി കൃത്രിമമായി മഴ പെയ്യിക്കാൻ ഉള്ള മേഘങ്ങൾ ഉണ്ടാക്കിയിരുന്നു. അതിനായി $558,000 ചിലവിട്ട് 186 മഴ മേഘങ്ങളെ യുഎഇയിൽ ഉണ്ടാക്കിയിരുന്നു. പ്രതീക്ഷിച്ച പോലെ തന്നെ എല്ലാം തയ്യറാക്കിയെങ്കിലും സംഭവിച്ചത് മറിച്ചാണ്. മാർച്ച്‌ മാസം റെക്കോർഡ്‌ മഴ പെയ്തു. 11 ഇഞ്ചിൽ കൂടുതൽ മഴ 24 മണിക്കൂറിനുള്ളിൽ പെയ്തതോടെ രാജ്യം വെള്ളത്തിലായി. കുറെ ഫ്ലൈറ്റുകളുടെ യാത്ര റദ്ദു ചെയ്യേണ്ടി വന്നു. അത് രാജ്യത്തെ സാമ്പത്തിക സ്ഥിതിയെ തന്നെ വളരെ ദോഷകരമായി ബാധിച്ചു.

പർവ്വതങ്ങളുടെ പ്രത്യേകത എന്തെന്നാൽ, അവിടെ കാറ്റിന് അഭിമുഖമായി വരുന്ന ഭാഗത്ത് മാത്രം മഴ പെയ്യുകയും അല്ലാത്ത ഭാഗം വരണ്ടതും ആകും. അത് ഇത്തരം വിപത്തുകളെ ചെറുക്കാൻ സഹായകമാകും. അതിനാലാണ് ഇപ്പോൾ മഴ പെയ്യിക്കാനുള്ള പർവ്വതങ്ങളെ കുറിച്ച് ചിന്തിച്ചു തുടങ്ങിയത്. എന്നാൽ കൃത്രിമമായി ഒരു പർവ്വതം ഉണ്ടാക്കുക എന്നത് അത്ര നിസാരമായ ഒരു പദ്ധതി അല്ലെന്നു അദ്ദേഹം കൂട്ടി ചേർത്തു..!!

Loading...

Leave a Reply

Your email address will not be published.

More News