Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 19, 2024 7:39 am

Menu

Published on September 29, 2014 at 5:10 pm

ക്ലാസിൽ സംസാരിച്ച യുകെജി വിദ്യാർഥിയെ അദ്ധ്യാപിക പട്ടിക്കൂട്ടിലടച്ചു

ukg-student-shut-in-kennel-by-the-school

തിരുവനന്തപുരം: ക്ലാസ് സമയത്ത് അടുത്തിരുന്ന കുട്ടിയോട് സംസാരിച്ച യുകെജി വിദ്യാർഥിയെ അദ്ധ്യാപിക പട്ടിക്കൂട്ടിലടച്ചു.തിരുവനന്തപുരം കുടപ്പനക്കുന്നിലെ ജവഹർ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ മൂന്ന് ദിവസങ്ങൾക്ക് മുമ്പാണ് സംഭവം നടന്നത്. ടീച്ചർ ക്ലാസെടുക്കുന്ന സമയം അടുത്തിരുന്ന കുട്ടിയോട് സംസാരിച്ചതിന് അദ്ധ്യാപിക ആദ്യം കുട്ടിക്ക് താക്കീത് നൽകിയിരുന്നു.പിന്നീട് വീണ്ടും സംസാരിച്ചപ്പോൾ അദ്ധ്യാപിക കുട്ടിയെ പട്ടിക്കൂട്ടിലടയ്ക്കുകയായിരുന്നു. പ്രിന്‍സിപ്പലിന്റെ അനുമതിയോടെ ക്ലാസ് ടീച്ചറാണ് ശിക്ഷ നടപ്പാക്കിയത്. സംഭവം കണ്ട കുട്ടിയുടെ ബന്ധു കൂടിയായ മറ്റൊരു കുട്ടി വൈകിട്ട് വീട്ടുകാരെ അറിയിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. തുടർന്ന് സ്കൂളിന് മുന്നിൽ നാട്ടുകാരും രക്ഷിതാക്കളും പ്രതിഷേധവുമായെത്തി. പരാതിയുമായെത്തിയ വീട്ടുകാരോടും നാട്ടുകാരോടും സ്കൂള്‍ അധികൃതര്‍ തട്ടിക്കയറി.തുടർന്ന് കുട്ടിയുടെ രക്ഷിതാക്കൾ പോലീസിലും ചൈൽഡ് ലൈൻ പ്രവർത്തകർക്കും പരാതി നൽകി. അന്വേഷണം നടന്നുവരികയാണ്.എന്നാൽ സംഭവത്തെ കുറിച്ച് സ്കൂൾ അധികൃതർ ഇതുവരെ പ്രതികരിച്ചിട്ടില്ല.

Loading...

Leave a Reply

Your email address will not be published.

More News