Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 29, 2024 6:34 pm

Menu

Published on August 29, 2013 at 10:16 am

അടുത്ത വര്‍ഷം മുതല്‍ ജി സി സി രാജ്യങ്ങളിലേക്ക് ഒറ്റ വിസ

unified-visa-for-gulf-cooperation-council-member-countries-by-2014

ദുബായ്:അടുത്ത വര്‍ഷം മുതലല്‍ ഗള്‍ഫ് സഹകരണരാഷ്ട്രങ്ങളിലേക്ക് ഏകീകൃത ടൂറിസ്റ്റ് വിസ നിലവില്‍ വരും.ഇതോടെ ജി സി സിയിലെ ആറു രാജ്യങ്ങളില്‍ യാത്ര ചെയ്യാനുള്ള നടപടിക്രമങ്ങള്‍ എളുപ്പമുള്ളതാകും.ബഹറൈന്‍,കുവൈറ്റ്, ഒമാന്‍,ഖത്തര്‍,സൗദി അറേബ്യ,യു എ ഇ എന്നി രാജ്യങ്ങളാണ് ജി സി സിയുടെ കീഴില്‍ വരിക.ഏകീകൃത വിസ സംബന്ധിച്ച് അംഗരാജ്യങ്ങള്‍ തമ്മില്‍ അന്തിമ ധാരണയായിട്ടില്ലെന്നാണ് സൂചന. ഇതിന് മുന്നോടിയായി ഔദ്യോഗികവും സാങ്കേതികവുമായ നിരവധി നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്. ഗവണ്മെന്റ് വകുപ്പുകള്‍ തമ്മില്‍ വിവരങ്ങള്‍ കൈമാറുന്നതിനുള്ള സംവിധാനമാണ് ഇതില്‍ പ്രധാനം. യൂറോപ്പിലെ ചെങ്കെന്‍ വിസയുടേതുപോലെയായിരിക്കും ജി സി സി ടൂറിസം വിസയെന്ന് കൗണ്‍സില്‍ വൃത്തങ്ങള്‍ സൂചിപ്പിച്ചു. ജി സി സി വിസയ്ക്കുള്ള യോഗ്യതകളില്‍ ആവശ്യമായ സാമ്പത്തിക സ്രോതസുകള്‍ ഉണ്ടായിരിക്കുമെന്ന ഉപാധിയും ഉള്‍പ്പെടുത്തിയിട്ടുണ്ട് .ഗള്‍ഫ് മേഖലയിലെ ടൂറിസം മേഖലയുടെ വളര്‍ച്ച ലക്ഷ്യമിട്ടാണ് പ്രധാനമായും ഏകീകൃത വിസ നടപ്പില്‍ വരുത്തുന്നത്.

Loading...

Leave a Reply

Your email address will not be published.

More News