Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 20, 2024 6:48 pm

Menu

Published on June 12, 2013 at 6:38 am

ഒക്കലഹോമ ചുഴലി ദുരന്തത്തില്‍ ഡിസ്കവറി ചാനല്‍ റിപ്പോര്‍ട്ടര്‍മാര്‍ കൊല്ലപ്പെട്ടു

unpredictable-storm-in-oklahoma-turned-on-three-chasers

ഒക്കലഹോമ: മൂന്നു ദശാബ്‌ദങ്ങളായി ഡിസ്‌കവറി ചാനലിനുവേണ്ടി ചുഴലിക്കാറ്റിനെ പിന്തുടര്‍ന്ന്‌ ലൈവ്‌ റിപ്പോര്‍ട്ട്‌ നല്‍കിയിരുന്ന അമേരിക്കയിലെ ടിവി പ്രേക്ഷകര്‍ക്ക്‌ സുപരിചിതനായ ടിം സമറാസ്‌, കാള്‍ യങ്‌ , ടിമ്മിന്റെ മകന്‍ പോള്‍ എന്നിവര്‍ ഒക്കലഹോമയില്‍ മെയ്‌ 31-ന്‌ ഉണ്ടായ ചുഴലിക്കാറ്റ്‌ ദുരന്തത്തില്‍ കൊല്ലപ്പെട്ടു. ഇതോടെ മെയ്‌ 31-ന്‌ ഒക്കലഹോമയില്‍ ഉണ്ടായ ദുരന്തത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം പത്തായി.

ഒക്കലഹോമ കനേഡിയന്‍ കൗണ്ടിയിലുണ്ടായ ടൊര്‍ണാഡോയാണ്‌ 55 വയസുള്ള ടിം, മകന്‍ പോള്‍ (24), കാള്‍ യങ്‌ (45) എന്നിവരുടെ ജീവന്‍ അപഹരിച്ചത്‌.രാജ്യത്തെ വിവിധ സ്ഥലങ്ങളില്‍ ടൊര്‍ണാഡോ മുന്നറിയിപ്പ്‌ ഉണ്ടായാല്‍ ഉടന്‍ സര്‍വ്വവിധ സന്നാഹങ്ങളോടെ ഓടിയെത്തി ഡിസ്‌കവറി ചാനലിലൂടെ ഉടന്‍ വിവരങ്ങള്‍ നല്‍കുന്നവരില്‍ എന്നും ഒന്നാം സ്ഥാനത്തായിരുന്നു ടിമ്മും സമറാസും.

Loading...

Leave a Reply

Your email address will not be published.

More News