Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 23, 2024 3:05 pm

Menu

Published on May 25, 2017 at 4:24 pm

ഉപ്പും മുളകും ഫെയിം ലച്ചുവിന് വാഹനാപകടത്തില്‍ പരിക്ക്

uppum-mulakum-fame-juhi-rustagi-injured-accident

കടുത്ത സീരിയല്‍ വിരോധികള്‍ പോലും ഇഷ്ടപ്പെടുന്ന പരിപാടിയാണ് ഫ്ളവേഴ്സ് ചാനലിലെ ഉപ്പും മുളകും എന്ന പരിപാടി. വളരെ പെട്ടെന്നാണ് ഈ പരിപാടി ജനഹൃദയങ്ങളില്‍ ഇടം പിടിച്ചത്. ഉപ്പും മുളകും പരിപാടിയിലെ ബാലുവിന്റെ മകളായ ലച്ചുവിന് ആരാധകരേറെയാണ്. ഇപ്പോഴിതാ പാതി മലയാളിയായ ലച്ചുവിന് വാഹനാപകടത്തില്‍ പരിക്കേറ്റെന്ന വാര്‍ത്തയാണ് പ്രേക്ഷകരെ തേടിയെത്തിയത്.

കഴിഞ്ഞ ദിവസം സ്‌കൂട്ടറില്‍ നിന്ന് വീണാണ് ജൂഹി രുസ്തഗി എന്ന ലച്ചുവിന് പരിക്കേറ്റത്. കാലിലെ എല്ലിന് പൊട്ടലുണ്ട്. ജൂഹി തന്നെയാണ് ഇക്കാര്യം ഫേസ്ബുക്ക് ലൈവിലൂടെ പ്രേക്ഷകരെ അറിയിച്ചത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ ജൂഹിക്ക് നിരവധി ഫോളോവേഴ്സുണ്ട്.

പതിവു ശൈലിയില്‍ നിന്നും വളരെ വ്യത്യസ്തമായി മുന്നോട്ടുപോകുന്ന ഈ പരിപാടിക്ക് പ്രേക്ഷകരേറെയാണ്. പ്രേക്ഷകരെ മടുപ്പിക്കുന്ന ഒരു കഥാപാത്രമോ സന്ദര്‍ഭമോ പോലും ഈ പരിപാടിയില്‍ ഇല്ലെന്നതാണ് ഉപ്പും മുളകും ഇത്രയും ജനപ്രിയമാകാന്‍ കാരണം.

ലച്ചുവിലൂടെ മിനിസ്‌ക്രീന്‍ രംഗത്ത് ഏറെ ആരാധകരുള്ള താരമാണ് ലച്ചുവെന്ന ജൂഹി രുസ്തഗി. അച്ഛന്‍ രാജസ്ഥാനിയും അമ്മ മലയാളിയുമാണ്. പരിക്കേറ്റതിനെ തുടര്‍ന്ന് വിശ്രമിക്കാന്‍ തന്നെയാണ് തീരുമാനമെന്നും ജൂഹി പറഞ്ഞു.

Loading...

Leave a Reply

Your email address will not be published.

More News