Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 11:13 am

Menu

Published on September 13, 2013 at 10:24 am

ഡിജിറ്റല്‍ ചാരപ്രവര്‍ത്തനത്തിനെതിരെ സുക്കര്‍ബര്‍ഗ്

us-blew-it-on-nsa-spying-facebook-ceo-zuckerberg-says

സാന്‍ ഫ്രാന്‍സിസ്കോ: ഡിജിറ്റല്‍ ചാരപ്രവര്‍ത്തനത്തിനെതിരെ ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗ്. രാജ്യസുരക്ഷയുടെ പേരില്‍ വ്യക്തികളുടെ സ്വകാര്യതയില്‍ കടന്നുകയറുന്ന യു.എസ് സര്‍ക്കാറിന്റെ ഡിജിറ്റല്‍ ചാരപ്രവര്‍ത്തനത്തിനെതിരെയാണ് സുക്കര്‍ബര്‍ഗ് രംഗത്തിറങ്ങുന്നത് . രാജ്യ സുരക്ഷയും വ്യക്തികളുടെ സ്വകാര്യതയും സന്തുലിതമായി മുന്നോട്ടു കൊണ്ടുപോവുന്നതില്‍ യു.എസ് ഭരണകൂടം പരാജയമാണെന്നും ഇതില്‍ മോശം പ്രവര്‍ത്തനമാണ് അവര്‍ കാഴ്ച വെക്കുന്നതെന്നും സുക്കര്‍ബര്‍ഗ് തുറന്നടിച്ചു.ചില വിദേശ പൗരന്‍മാരുടെ മേല്‍ മാത്രമാണ് തങ്ങളുടെ ഇന്‍്റര്‍നെറ്റ് ചാരവൃത്തി എന്നായിരുന്നു യു.എസിന്റെ അവകാശ വാദം. തങ്ങള്‍ ആവശ്യപ്പെടുന്ന വ്യക്തികളുടെ വിവരങ്ങള്‍ കൈമാറണമെന്ന് കാണിച്ച് യു.എസ് അടക്കമുള്ള രാജ്യങ്ങളിലെ നിരവധി സുരക്ഷാ ഏജന്‍സികള്‍ തങ്ങളെ സമീപിച്ചിരുന്നതായി ഗൂഗിളും ഫേസ്ബുക്കും നേരത്തെ വെളിപ്പെടുത്തിയിരുന്നു. എന്നാല്‍, ഇക്കാര്യമാവശ്യപ്പെട്ട് തങ്ങള്‍ സമര്‍പിച്ച അപേക്ഷകളില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടരുതെന്ന് ഗൂഗിളിനും ഫേസ്ബുക്കിനും യു.എസ് നിര്‍ദേശം നല്‍കി. ഇതിനെതിരെ ഇരു കമ്പനികളും ഫോറിന്‍ ഇന്‍്റലിജന്‍സ് സര്‍വൈലന്‍സ് കോടതിയില്‍ പെറ്റീഷന്‍ നല്‍കിയതിന് തൊട്ടുടനെയാണ് സുക്കര്‍ ബര്‍ഗിന്റെ പ്രതികരണം.സ്വകാര്യമായ വിവരങ്ങള്‍ ഇന്‍്റര്‍നെറ്റ് കമ്പനികളില്‍ സുരക്ഷിതമായിരിക്കണം എന്ന ഉപയോക്താക്കളുടെ താല്‍പര്യം യു.എസ് ഭരണകൂടത്തിന്റെ നടപടികളും പ്രസ്താവനകളും മാനിക്കുന്നില്ല എന്ന് ഫേസ്ബുക്ക് ജനറല്‍ കോണ്‍സല്‍ കോളിന്‍ സ്ട്രെച്ച് പറഞ്ഞു.

Loading...

Leave a Reply

Your email address will not be published.

More News