Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 27, 2024 12:33 am

Menu

Published on August 9, 2013 at 3:17 pm

യു.എസ് നയതന്ത്ര പ്രതിനിധികളെ ലാഹോറില്‍ നിന്നും പിന്‍വലിച്ചു

us-withdraws-diplomats-from-lahore-consulate-in-pakistan

ഇസ്ലാമാബാദ്: സുരക്ഷാഭീഷണിയെ തുടര്‍ന്ന് പാകിസ്താനിലെ ലാഹോറിലുള്ള നയതന്ത്രകാര്യാലയത്തില്‍ നിന്നും അമേരിക്ക ജീവനക്കാരെ പിന്‍വലിച്ചു. കോണ്‍സുലേറ്റിന് നേരെ ആക്രമണം ഉണ്ടാകാനിടയുണ്ടന്ന സാഹചര്യത്തിൽ അത്യാവശ്യം വേണ്ട ജീവനക്കാരൊഴികെ ബാക്കിയുള്ളവരെല്ലാം ഒഴിഞ്ഞ് പോകണമെന്നാണ് യു.എസ് നിര്‍ദ്ദേശിച്ചു.പാകിസ്താനിലേക്ക് അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്ന് അമേരിക്കന്‍ പൗരന്‍മാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.യു.എസ് തീരുമാനം ശരിവെക്കുന്നതായിരുന്നു കഴിഞ്ഞ ദിവസവും പാകിസ്താനിലുണ്ടായ തീവ്രവാദി ആക്രമണം. ഈദ് ദിനത്തില്‍ ക്വറ്റയിലെ മസ്ജിദിന് നേര്‍ക്കുണ്ടായ ആക്രമണത്തില്‍ നാലു പേര്‍ കൊല്ലപ്പെടുകയും 15 ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. യു.എസിന് പിന്നാലെ ബ്രിട്ടനും പാകിസ്താനിലെ സുരക്ഷയില്‍ ആശങ്ക രേഖപ്പെടുത്തിയിട്ടുണ്ട്.

Loading...

Leave a Reply

Your email address will not be published.

More News