Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 13, 2025 10:41 pm

Menu

Published on April 26, 2018 at 1:06 pm

ഗര്‍ഭിണികള്‍ പാരസെറ്റാമോള്‍ കഴിച്ചാല്‍…..!!!

using-paracetamol-while-pregnant-may-have-health-risks

ചെറിയൊരു തുമ്മൽ വന്നാൽ ഉടൻ തന്നെ പാരസെറ്റാമോൾ കഴിക്കുന്നയാളുകളാണ് നമ്മളിൽ മിക്കയാളുകളും. എന്നാൽ ചില സമയങ്ങളിൽ പാരസെറ്റാമോൾ അപകടകാരിയാകുമെന്ന കാര്യം പലർക്കും അറിയില്ല. പ്രത്യേകിച്ചും ഗർഭകാലത്ത്. ഏറെ ശ്രദ്ധയും പരിചരണവും കരുതലും ആവശ്യമുള്ള സമയമാണ് ഗര്‍ഭകാലം. ഈ സമയത്ത് വേദന സംഹാരികള്‍ കഴിക്കുന്നത് വളരെയധികം അപകടം പിടിച്ചതാണ്. ഗര്‍ഭകാലത്ത് പാരസെറ്റമോള്‍ കഴിച്ചാല്‍ അത് കുഞ്ഞിന്റെ ആരോഗ്യത്തെ ബാധിക്കുന്നതിനെ കുറിച്ച് അടുത്തിടെ ഒരു റിപ്പോർട്ട് വന്നിരുന്നു. ഇതുപ്രകാരം ഗർഭകാലത്ത് ഈ ഗുളിക കഴിച്ചാല്‍ ജനിക്കാന്‍ പോകുന്ന കുഞ്ഞിന് ഓട്ടിസം ബാധിക്കാനുള്ള സാധ്യത കൂടുതലാണെന്നാണ് കണ്ടെത്തൽ.



ജറുസലേമിലെ ഹീബ്രു യൂണിവേഴ്‌സി നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. 132,738 അമ്മമാരിലും കുഞ്ഞുങ്ങളിലും നടത്തിയ പഠനത്തിനൊടുവിലാണ് ഇത്തരമൊരു കണ്ടെത്തൽ. മൂന്നു വയസിനും 11 വയസിനും ഇടയില്‍ പ്രായമുള്ള കുട്ടികളെയാണ് പരിശോധനയ്ക്കു വിധേയരാക്കിയിരുന്നത്. ഗര്‍ഭകാലയളവില്‍ പാരസെറ്റമോള്‍ കഴിക്കുമ്പോള്‍ ഓട്ടിസത്തിനുള്ള സാധ്യത മുപ്പതു ശതമാനം കൂടുതലാണ്. ഡെന്‍മാര്‍ക്കിലെ ഒരു യൂണിവേഴ്‌സിറ്റി നടത്തിയ പഠനത്തിൽ ഗര്‍ഭകാലത്ത് പാരസെറ്റമോള്‍ കഴിച്ചാല്‍ ജനിക്കുന്ന പെണ്‍കുട്ടികള്‍ക്ക് വന്ധ്യതയ്ക്കുള്ള സാധ്യതയുണ്ടെന്നായിരുന്നു കണ്ടെത്തിയിരുന്നത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News