Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ചെന്നൈ: ഉലക നായകൻ കമൽഹാസൻറെ ഉത്തമ വില്ലന്‍ ട്രെയിലർ പുറത്തിറങ്ങി. ചിത്രത്തിൻറെ കഥ, തിരക്കഥ എന്നിവ ഒരുക്കിയിരിക്കുന്നത് കമൽ ഹാസൻ തന്നെയാണ്. ലിംഗുസ്വാമിയുടെ നിർമാണ കമ്പനിയായ തിരുപതി ബ്രദേഴ്‌സും കമലിൻറെ രാജ് കമൽ ഫിലിംസും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. മലയാളത്തിൽ നിന്ന് ജയറാമും ഉർവശിയും ചിത്രത്തിൽ ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്. ആന്‍ഡ്രിയ, പൂജ കമാര്‍, പാര്‍വതി മേനോന്‍,നാസര്‍, കെ ബാലചന്ദെര്‍, കെ വിശ്വനാഥ്, ആനന്ദ് മഹാദേവന്‍ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.ചിത്രത്തില്‍ തെയ്യത്തിന്റെ കോസ്റ്റ്യുമുമായി എത്തിയ കമലിന്റെ ലുക്ക് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
–
Leave a Reply