Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 20, 2024 10:48 am

Menu

Published on July 1, 2013 at 10:13 am

ഉത്തര്‍ഖണ്ഡ് : മരണം 10,000 കവിയും

uttarakhand-floods-death-toll-may-cross-10000-says-speaker

ന്യൂഡല്‍ഹി: ഉത്തരാഖണ്ഡില്‍ പ്രളയക്കെടുതിയില്‍ മരണം പതിനായിരം കവിയുമെന്ന് ദേശീയ ദുരന്തകൈകാര്യ അതോറിറ്റി(എന്‍ഡിഎംഎ) അറിയിച്ചു. പതിനായിരത്തിലേറെ പേര്‍ മരിച്ചിരിക്കാമെന്നാണു മുഖ്യമന്ത്രി ബഹുഗുണയും പറയുന്നത്. കെട്ടിടാവശിഷ്ടങ്ങള്‍ നീക്കംചെയ്താല്‍ മാത്രമേ മരിച്ചവരുടെ യഥാര്‍ഥ കണക്ക് ലഭ്യമാവൂ എന്നും അദ്ദേഹം പറഞ്ഞു. പകര്‍ച്ചവ്യാധി ഭീഷണി കണക്കിലെടുത്ത് മൃതദേഹങ്ങള്‍ മറവുചെയ്യാന്‍ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നു സ്പീക്കര്‍ ആവശ്യപ്പെട്ടു. പ്രളയാവശിഷ്ടങ്ങള്‍ക്കിടയില്‍ മൃതദേഹങ്ങള്‍ ചീഞ്ഞളിയുന്നതും ഗംഗയിലൂടെ ഇവ ഒഴുകിനടക്കുന്നതും പകര്‍ച്ചവ്യാധി ഭീഷണി ഉയര്‍ത്തുന്നുണ്ട്.

500-600 മൃതദേഹങ്ങള്‍ സംസ്ഥാനത്ത് പലയിടത്തായി കാണാനായിട്ടുണ്ട്. മൂവായിരത്തോളം പേരെ ഇനിയും കാണാനില്ലെന്നാണ് സര്‍ക്കാര്‍ കണക്ക്. വിവിധ സ്ഥലങ്ങളില്‍ കുടുങ്ങിക്കഴിയുന്ന എല്ലാവരെയും സുരക്ഷിതസ്ഥാനങ്ങളില്‍ എത്തിക്കുമെന്ന് സൈന്യം ആവര്‍ത്തിച്ചു. രണ്ടാഴ്ച കൂടി സേനാ ഹെലികോപ്റ്ററുകള്‍ രക്ഷാദൗത്യം തുടരുമെന്ന് ആഭ്യന്തര മന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെ അറിയിച്ചു. 1400 ഗ്രാമങ്ങള്‍ ഇപ്പോഴും ഒറ്റപ്പെട്ട നിലയിലാണ്. ഇവിടെ രക്ഷാദൗത്യം ആരംഭിച്ചിട്ടില്ല. വ്യോമമാര്‍ഗം അവശ്യവസ്തുക്കള്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കാനാണ് ശ്രമം. നാലായിരത്തോളം ഗ്രാമങ്ങളിലാണ് പ്രളയം നാശം വിതച്ചത്.

Loading...

Leave a Reply

Your email address will not be published.

More News