Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

September 6, 2026 8:40 am

Menu

Published on March 21, 2017 at 11:57 am

വിവാഹനിശ്ചയത്തിന് ശേഷം അയാളുടെ പെരുമാറ്റം ക്രൂരമായിരുന്നു; വിവാഹം വേണ്ടെന്നുവെച്ചതിനെ പറ്റി വൈക്കം വിജയലക്ഷ്മി

vaikom-vijayalakshmy-opened-more-about-her-marriage-withdraw

കൊച്ചി: അടുത്തിടെ വൈക്കം വിജയലക്ഷ്മിയെ പറ്റി മലയാളികള്‍ ഏറ്റവുമധികം ചര്‍ച്ച ചെയ്ത കാര്യം അവരുടെ വിവാഹനിശ്ചയവും പിന്നീട് അതില്‍ നിന്നുള്ള പിന്മാറ്റവുമായിരുന്നു. വിവാഹനിശ്ചയത്തിന് ശേഷമുള്ള അയാളുടെ ക്രൂരമായ പെരുമാറ്റമാണ് വിവാഹത്തില്‍ നിന്ന് പിന്മാറാന്‍ കാരണമെന്ന് ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുകയാണ് വൈക്കം വിജയലക്ഷ്മി.

പണത്തിനു വേണ്ടിയായിരുന്നു വിവാഹാലോചനയുമായി എത്തിയതെന്ന് പിന്നീട് തോന്നിയെന്നും അവര്‍ മനോരമ ന്യൂസിന്റെ നേരെചൊവ്വെ എന്ന പരിപാടിയില്‍ പങ്കെടുക്കവെ  വ്യക്തമാക്കി. വിവാഹത്തിനു മുന്‍പ് തന്റെ സംഗീത ജീവിതത്തിന് എല്ലാ പിന്തുണയും നല്‍കുമെന്നും തന്റെ വീട്ടില്‍ വന്നു താമസിക്കാമെന്നും പറഞ്ഞിരുന്നു. പക്ഷേ വിവാഹനിശ്ചയത്തിന് ശേഷം പെരുമാറ്റം ക്രൂരമായിരുന്നുവെന്നും വൈക്കം വിജയലക്ഷ്മി പറഞ്ഞു.

വിവാഹം വേണ്ടെന്നു വച്ചതിനു ശേഷം വലിയ ആശ്വാസം തോന്നുന്നുവെന്നും അവര്‍ പറഞ്ഞു. സ്ത്രീയുടെ കലാജീവിതം പൂര്‍ണതയിലെത്താന്‍ വിവാഹം തടസ്സമാകുമെന്നാണിപ്പോള്‍ തോന്നുന്നതെന്നും വിജയലക്ഷ്മി പറയുന്നു. അല്ലെങ്കില്‍ അത്രയും അര്‍പ്പണമനോഭാവമുള്ള പങ്കാളിയെ കിട്ടണം. നമ്മളെ അറിയുകയും മനസ്സിലാക്കുകയും അംഗീകരിക്കുകയും ചെയ്യുന്ന മനസ്സുള്ള ഒരാളായാല്‍ കുഴപ്പമില്ല. എല്ലാ ബന്ധങ്ങളും നമ്മളെ പിന്തുണയ്ക്കണമെന്നില്ലെന്നും ഈ വിവാഹം വേണ്ടെന്നുവയ്ക്കുന്നതു വരെ ടെന്‍ഷനായിരുന്നുവെന്നും വിജയലക്ഷ്മി പറഞ്ഞു.

ആഗ്രഹവും പ്രതീക്ഷയും ഉണ്ടായിരുന്നിട്ടും അത്രയും വേദനിച്ചതു കൊണ്ടാണ് വിവാഹം വേണ്ടെന്നു തീരുമാനിച്ചത്. അതുകൊണ്ട് ഉടനേ ഏതായാലും മറ്റൊരു വിവാഹം ചിന്തയിലില്ല. എന്റെ സംഗീതത്തെയും കഴിവിനെയും അംഗീകരിക്കാന്‍ പറ്റുന്ന ആളാണെന്നു ബോധ്യപ്പെടണം. അങ്ങനെ ബോധ്യം വന്നാല്‍ ചിലപ്പോള്‍ ആലോചിച്ചേക്കാം. അല്ലെങ്കില്‍ വിവാഹം വേണ്ട എന്നു തീരുമാനിക്കുമെന്നും വൈക്കം വിജയലക്ഷ്മി പറയുന്നു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News