Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 25, 2024 3:42 am

Menu

Published on March 29, 2017 at 3:04 pm

ജയറാം ചിത്രത്തില്‍ നിന്നും വരലക്ഷ്മി ഇറങ്ങിപ്പോയി?

varalaxmi-walks-out-of-jayaram-movie-after-tiff-with-producers

മമ്മൂട്ടി ചിത്രമായ കസബയിലൂടെ മലയാളത്തിലെത്തിയ നടിയാണ് വരലക്ഷ്മി. കസബയില്‍ കമലയെന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്. കസബയ്ക്ക് ശേഷം ജയറാമിന്റെ നായികയായി ആകാശമിഠായി എന്ന ചിത്രത്തിലും നായികയായി മലയാളത്തില്‍ രണ്ടാമത്തെ ചിത്രത്തിനൊരുങ്ങുകയായിരുന്നു താരം.

ചിത്രത്തിന്റെ പൂജയ്ക്ക് നടി എത്തുകയും കഴിഞ്ഞ ആഴ്ച ചിത്രീകരണം ആരംഭിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ചിത്രീകരണം ആരംഭിച്ച് മൂന്ന് ദിവസങ്ങള്‍ക്ക് ശേഷം വരലക്ഷ്മി സെറ്റില്‍ നിന്നും ഇറങ്ങിപ്പോയെന്നാണ് റിപ്പോര്‍ട്ടുകള്‍.

സിനിമയുടെ നിര്‍മ്മാതാക്കളുമായി യോജിച്ച് പോകാനാകില്ലെന്നും അവര്‍ പറഞ്ഞ വ്യവസ്ഥകള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കാന്‍ സാധിക്കില്ലെന്നും അതിനാല്‍ ഈ ചിത്രത്തില്‍ നിന്നും പിന്മാറുന്നു എന്നാണ് വരലക്ഷ്മി പ്രതികരിച്ചത്.

ആണ്‍മേധാവിത്വം കാണിക്കുന്ന ആളുകള്‍ക്കൊപ്പവും പെരുമാറാന്‍ അറിയില്ലാത്ത നിര്‍മാതാക്കള്‍ക്കൊപ്പവും പ്രവര്‍ത്തിക്കാന്‍ കഴിയില്ല. തന്റെ തീരുമാനത്തെ പിന്തുണച്ച ജയറാമിനും സംവിധായകന്‍ സമുദ്രക്കനിക്കും നന്ദി പറയുന്നതായും വരലക്ഷ്മി കൂട്ടിച്ചേര്‍ത്തു.

സമുദ്രക്കനി മലയാളത്തില്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ഈ ചിത്രം അദ്ദേഹം തന്നെ ഒരുക്കിയ അപ്പ എന്ന തമിഴ് സിനിമയുടെ റീമേയ്ക്ക് ആണ്.

എന്നാല്‍ ആ കഥാപാത്രം വരലക്ഷ്മിയോട് യോജിക്കാനാകാത്തതാണ് അവര്‍ ചിത്രത്തില്‍ നിന്നും പിന്മാറാനുണ്ടായ കാരണമെന്നാണ് നിര്‍മ്മാതാവ് പറഞ്ഞത്. കസബയില്‍ വരലക്ഷ്മി അവതരിപ്പിച്ച കഥാപാത്രത്തെ കണ്ടാണ് ഈ സിനിമയിലേക്ക് തിരഞ്ഞെടുക്കുന്നത്. പക്ഷേ ഇപ്പോള്‍ അവര്‍ ശരീരഭാരം വളരെ കുറച്ചു. സിനിമയിലെ കഥാപാത്രത്തിന് യോജിക്കുന്നില്ല. വരലക്ഷ്മിയുടെ സ്ഥാനത്ത് ഇപ്പോള്‍ ഇനിയ എന്ന നടിയാണെന്നും നിര്‍മാതാവ് പറഞ്ഞു.

തമിഴ് നടന്‍ ശരത് കുമാറിന്റെ മകളാണ് വരലക്ഷ്മി.

Loading...

Leave a Reply

Your email address will not be published.

More News