Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ബോളിവുഡ് താരം വരുൺ ധാവാന്‍റെ ആഗ്രഹം എന്തെന്നു കേട്ടാൽ നമ്മൾ മൂക്കത്ത് വിരൽവച്ചു പോകും. നിഷ്കളങ്കമായ മുഖം കൊണ്ടും സൗഹൃദപൂർവമായ ഇടപെടൽ കൊണ്ടും ബോളിവുഡിന്‍റെ മനംകവർന്ന താരമാണ് വരുൺ ധവാൻ. തന്‍റെ ആഗ്രഹം ധവാൻ തന്നെയാണ് വെളിപ്പെടുത്തിയിരിക്കുന്നത്. ബോളിവുഡ് താര സുന്ദരി ദീപികയെ കൊല്ലാനാണ് ധവാന്‍റെ ആഗ്രഹം. ശ്രദ്ധ കപൂറിനെ വിവാഹം കഴിക്കാനും പ്രിയങ്കയെ പ്രണയിക്കാനും ധവാന് മോഹമുണ്ട്.
ഇത് ഗൗരവമായി കണ്ട് വാളെടുക്കാൻ ഒരുങ്ങുന്നവർ ഇതും അറിയുക. ഫിലിംഫെയറിനെ കുറിച്ച് സംസാരിക്കുന്നതിനിടെയാണ് വരുണിനോട് ദീപിക, പ്രിയങ്ക, ശ്രദ്ധ കപൂർ ഇവരിൽ ആരെ പ്രണയിക്കും ആരെ വിവാഹം കഴിക്കും ആരെ കൊല്ലും എന്ന് ചോദിച്ചത്. വരുണിന്‍റെ മറുപടി ഇങ്ങനെയായിരുന്നു -ശ്രദ്ധയെ കല്യാണം കഴിക്കാം, കാരണം ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. പ്രിയങ്കയെ പ്രണയിക്കാം. ദീപികയെ കൊല്ലാം, കാരണം ദീപിക രൺവീറുമായി പ്രണയത്തിലാണ്.
Leave a Reply