Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 27, 2024 5:04 am

Menu

Published on May 30, 2013 at 5:50 am

പച്ചക്കറിവില കൂടിയേക്കുമെന്ന് കൃഷിമന്ത്രി

vegetable-price-may-increase-in-kerala

തിരുവനന്തപുരം: പച്ചക്കറിവില കൂടണമെന്ന് കൃഷിമന്ത്രി കെ.പി. മോഹനന്‍. പറഞ്ഞു. വിലവര്‍ധിച്ചാലേ കര്‍ഷകര്‍ക്ക് ഉല്‍പാദനത്തിനാനുപാതികമായി വില കിട്ടുകയുള്ളൂവെന്നും ഇപ്പോള്‍ വില്‍ക്കുന്ന പച്ചക്കറികളില്‍ 75ശതമാനവും സംസ്ഥാനത്തുനിന്നുള്ളതാണെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.2013ല്‍ സംസ്ഥാനത്ത് കര്‍ഷക ആത്മഹത്യ നടന്നിട്ടില്ളെന്ന് അദ്ദേഹം പറഞ്ഞു. കര്‍ഷക രജിസ്ട്രേഷന്‍ ഏര്‍പ്പെടുത്തിയതിലൂടെ യഥാര്‍ഥ കര്‍ഷകരെ തിരിച്ചറിയാന്‍ കഴിയും. രജിസ്റ്റര്‍ ചെയ്ത കര്‍ഷകര്‍ ആവശ്യപ്പെട്ടാല്‍ വായ്പ തിരിച്ചടവിനടക്കം സഹായംനല്‍കും.തിരുവനന്തപുരത്ത് അച്ചടി മ്യൂസിയം സ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.ആദ്യകാലത്തെ അച്ചടി യന്ത്രങ്ങള്‍ അടക്കം ഇവിടെ പ്രദര്‍ശിപ്പിക്കും.മൂന്നരക്കോടി ചെലവില്‍ നിര്‍മിക്കുന്ന അച്ചടി ഡയറക്ടറേറ്റ് വൈകാതെ ഉദ്ഘാടനം ചെയ്യും.ഒരു പഞ്ചായത്തില്‍ 100 എന്ന കണക്കില്‍ ഒരു ലക്ഷം കന്നുകുട്ടികളെ ദത്തെടുത്ത് തീറ്റയും പരിചരണവും നല്‍കുന്ന ഗോവര്‍ധിനി പദ്ധതി ഈവര്‍ഷം ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.

Loading...

Leave a Reply

Your email address will not be published.

More News