Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 18, 2024 4:03 pm

Menu

Published on September 24, 2013 at 2:25 pm

അഭിനയ ‘തിലകം’ അരങ്ങൊഴിഞ്ഞിട്ട് ഒരു വര്‍ഷം തികയുന്നു

veteran-malayalam-actor-thilakan-passes-away

മലയാളികളുടെ പ്രിയ നടൻ അരങ്ങൊഴിഞ്ഞിട്ട് ഇന്നേക്ക് ഒരു വര്‍ഷം തികയുന്നു. അരനൂറ്റാണ്ടോളം നീണ്ട അഭിനയജീവിതത്തിലൂടെ പ്രേക്ഷകമനസ്സില്‍ ഇന്നും ജീവിക്കുകയാണ് ഈ അതുല്യനടന്‍. , മിഴിയനക്കത്തിലും മുഖപേശീചലനങ്ങളിലും ശബ്ദനിയന്ത്രണത്തിലും പൗരുഷത്തിന്റെ അമൂര്‍ത്തതയായിരുന്നു തിലകൻ.1935ല്‍ പത്തനംതിട്ടയിലെ അയിരൂരില്‍ ജനിച്ച സുരേന്ദ്രനാഥതിലകന് ജീവിതത്തിലെ രണ്ടാമൂഴമായിരുന്നു സിനിമ. നാടകത്തിനായ് നടന്റെ കുപ്പായം. മനസുറയ്ക്കാത്ത പ്രായത്തില്‍ കലയുടെ കരുത്തുറച്ച ശരീരം സ്വന്തമായപ്പോള്‍ തട്ടകം തിരിച്ചറിഞ്ഞു. പിന്നെ സ്‌കൂള്‍ പഠനമുപേക്ഷിച്ച് അഭിനയകളരിയിലേക്ക് സ്ഥിരംപാര്‍പ്പ്. പൂര്‍ണസമയ നടനായപ്പോള്‍ മുണ്ടക്കയം നാടകസമിതിയുടെ അണിയറയിലും അരങ്ങിലും. പതിനെട്ടോളം പ്രൊഫഷല്‍ നാടകവേദിയുടെ സ്ഥിരം നടനായിരുന്നു തിലകൻ.

അകക്കാഴ്ചയിലെ വാല്‍സല്യവടവൃക്ഷവും ജീവിതത്തിന്റെ സ്‌ക്രീനില്‍ മാത്രം അഭിനയം മറന്നുപോയ നടനുമായിരുന്നു തിലകൻ. ആര്‍ക്ക് മുന്നിലും തലകുനിക്കാതെ മുഖം തിരിച്ചവരോടും ആട്ടിയകറ്റിയവരോടും നേട്ടങ്ങള്‍ക്കായ് രാജിയാകാതെ അഭിനയത്തോട് മാത്രമായിരുന്നു അമിതവിധേയത്വം. പ്രകനത്തിന്റെ പെരുന്തച്ചഭാവങ്ങളില്‍ തിലകനോട് അടുക്കാന്‍ മടിച്ച പുരസ്‌കാരങ്ങള്‍ സ്വയം ചെറുതായിട്ടുണ്ട് പലവട്ടം.

Loading...

Leave a Reply

Your email address will not be published.

More News