Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മുംബൈ: കാന്‍ ചലചിത്രോത്സവത്തിലെ അന്താരാഷ്ട്ര ജൂറിയില്‍ ബോളിവുഡ് നടിയും മലയാളിയുമായ വിദ്യാ ബാലന്‍ ഇടംനേടി. ലോകപ്രശസ്ത സംവിധായകന്‍ സ്റ്റീഫന്‍ സ്പില്‍ബര്‍ഗ് തലവനായ ഒമ്പതംഗ ജൂറിയിലാണ് വിദ്യ അംഗമാകുന്നത്. ലൈഫ് ഒഫ് പൈ സംവിധാനം ചെയ്ത ആങ് ലീ അടക്കമുള്ളവരാണ് മറ്റു അംഗങ്ങള്‍.ഓസ്കര്‍ ജേതാക്കളായ നിക്കോള്‍ കിഡ്മാന്‍, ക്രിസ്റ്റൊഫി വാള്‍ട്സ്, ജപ്പാന്‍ സംവിധായിക നവോമി കവേസ്, സ്കോട്ടിഷ് സംവിധായകന്‍ ലിന്നെ റാംസെ, ഫ്രഞ്ച് നടനും സംവിധായകനുമായ ഡാനിയല്‍ ഓടീല്‍, റുമേനിയന്‍ സംവിധായകന്‍ ക്രിസ്റ്റ്യന്‍ മുങ്യു എന്നിവരാണ് ജൂറിയിലെ മറ്റു അംഗങ്ങള്‍.
സംവിധായകന്‍ ശേഖര്‍ കപൂര്‍, അഭിനേത്രി ശര്‍മിള ടാഗോര്‍ എന്നിവര്‍ മുമ്പ് കാന്‍ ജൂറിയില്‍ അംഗമായിരുന്നിട്ടുണ്ട്.
ഷോര്‍ട്ട് ഫിലിമുകളുടെ പ്രത്യേക വിഭാഗത്തില്‍ ബോളിവുഡ് നടിയും സംവിധായികയുമായ നന്ദിത ദാസും അറുപത്തിയാറാമത് കാന്‍ ചലചിത്രേത്സവത്തില്‍ പങ്കെടുക്കുന്നുണ്ട്. മെയ് 15 മുതല്‍ 26 വരെയാണ് കാന്‍ ചലചിത്രോത്സവം.
Leave a Reply