Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 18, 2024 2:46 pm

Menu

Published on May 28, 2014 at 10:44 am

ഒരു ചിത്രം; 122 വ്യത്യസ്ഥ വേഷം; ആരാധകരെ ഞെട്ടിക്കാൻ വിദ്യാ ബാലൻ വീണ്ടും എത്തുന്നു…!!!

vidhyabalan-to-act-122-different-characters-in-a-film

മുംബൈ: ആരാധകരെ ഞെട്ടിക്കാൻ തയ്യാറായി ബോളിവുഡ് താരം വിദ്യാ ബാലൻ എത്തുന്നു. പുതിയ ചിത്രമായ ‘ബോബി ജാസൂസ്’ എന്ന ചിത്രത്തിലൂടെ 122 വ്യത്യസ്ഥ വേഷങ്ങളിലാണ് വിദ്യാ ബാലൻ എത്തുന്നത്. ബോളിവുഡ് താരമായ ദിയ മിര്‍സ നിർമ്മിക്കുന്ന ഡിറ്റക്ടിവ് ചിത്രമായ ‘ബോബി ജാസൂസിൽ വിദ്യാബാലൻ ഡിറ്റക്ടിവ് വേഷമാണ് അവതരിപ്പിക്കുന്നത്‌. ഇതില്‍ ഒരു വേഷത്തിന്റെ ചിത്രമാണ് പുറത്തുവിട്ടിരിക്കുന്നത്. ഒരു മരത്തിന് കീഴില്‍ ഇരിക്കുന്ന കൈനോട്ടക്കാരന്റെ രൂപത്തിലാണ് വിദ്യയുള്ളത്. കണ്ണടയും മീശയും തലപ്പാവും കറയുള്ള പല്ലുകളും ധോത്തിയും കുര്‍ത്തയുമെല്ലാം ചേര്‍ന്ന് വിദ്യാ ബാലനെ തിരിച്ചറിയാനാകാത്ത കോലത്തിലാക്കിയിട്ടുണ്ട്. മുൻപ് ഹൈദരാബാദ് റെയില്‍വേ സ്‌റ്റേഷനു മുന്നില്‍ ഒരു ഭിക്ഷക്കാരന്റെ രൂപത്തിലും വിദ്യ പ്രത്യക്ഷപ്പെട്ടിരുന്നു. അതും ഈ ചിത്രത്തിൻറെ ഭാഗമായിട്ടായിരുന്നു. 122 വേഷങ്ങളും ഒന്നിനൊന്ന് വ്യത്യസ്ഥമാണെന്നാണ് അണിയറപ്രവര്‍ത്തകർ പറയുന്നത്. ഏതാനും ദിവസങ്ങള്‍ക്കകം ട്രെയിലര്‍ പുറത്തിറങ്ങും. യഥാര്‍ഥ ഡിറ്റക്ടീവുകള്‍ക്കൊപ്പമായിരിക്കും വിദ്യ ബാലന്‍ ബോബി ജാസൂസിന്റെ ട്രെയിലര്‍ പുറത്തിറക്കുക.

vidhya_balan_bobby_jasoos-300x187


vidya-bobby

Loading...

Leave a Reply

Your email address will not be published.

More News