Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 23, 2024 3:24 pm

Menu

Published on September 17, 2016 at 1:37 pm

വിദ്യാബാലന് ഡെങ്കിപ്പനി ; കൊതുകു വളര്‍ത്തിയ കുറ്റത്തിന് ഷാഹിദിന് പതിനായിരം രൂപ പിഴ…!!

vidya-balan-gets-dengue-neighbour-shahid-kapoor-served-notice

ബോളിവുഡ് താരം വിദ്യാ ബാലന് ഡെങ്കിപ്പനിയാണെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ വിദഗ്ദ ഡോക്ടര്‍മാരുടെ നിരീക്ഷണത്തില്‍ കഴിയുകയാണ് താരം ഇപ്പോള്‍. സംഭവത്തില്‍ വിദ്യയുടെ ഫ് ളാറ്റിന് സമീപത്ത് താമസിക്കുന്ന നടന്‍ ഷാഹിദ് കപൂറിന് ബൃഹന്‍ മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ആരോഗ്യവിഭാഗം നോട്ടീസ് അയച്ചു.പതിനായിരം രൂപ പിഴ നല്‍കാനാണ് നോട്ടീസ്.ജുഹുതാര റോഡിലെ പ്രാനേട്ടാ അപ്പാര്‍ട്ട്‌മെന്റിലാണ് ഇരുവരുടേയും താമസം.വിദ്യയുടെ താമസ സ്ഥലത്തിന് രണ്ടു നിലതാഴെയുള്ള വീട്ടിലാണ് ഷാഹിദ് താമസിക്കുന്നത് .

ഡങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്തതോടെ ബിഎംസിയുടെ കൊതുകു നിവാരണ വിഭാഗം നടത്തിയ പരിശോധനയില്‍ ഷാഹിദിന്റെ ഉപയോഗിക്കാത്ത സ്വിമ്മിങ്പൂള്‍ കൊതുക് വളരാന്‍ കാരണമായി കണ്ടെത്തി.ഷാഹിദിനൊപ്പം മറ്റൊരു അയല്‍ക്കാരനും നോട്ടീസ് നല്‍കിയിട്ടുണ്ട് .ഡങ്കിപ്പനി ബാധിച്ച് നിരവധി പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്.അതിനാല്‍ തന്നെ ശക്തമായ നടപടി സ്വീകരിക്കുകയാണ് അധികൃതര്‍.

Loading...

Leave a Reply

Your email address will not be published.

More News