Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മുംബൈ: ദേശീയ പുരസ്‌കാരം തിരിച്ചു നല്‍കില്ലെന്ന് പ്രശസ്ത ബോളിവുഡ് നടി വിദ്യാ ബാലന്‍. തനിക്ക് പുരസ്‌കാരം നല്‍കി ബഹുമാനിച്ചത് സര്‍ക്കാരല്ല, രാജ്യമാണ് എന്ന് വിദ്യാ ബാലന്‍ പറഞ്ഞു. പൂന ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് സമരത്തോട് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചും രാജ്യത്ത് വര്‍ധിച്ചുവരുന്ന അസഹിഷ്ണുതയില്‍ പ്രതിഷേധിച്ചും ചലച്ചിത്ര പ്രവര്‍ത്തകര്‍ പുരസ്‌കാരം തിരികെ നല്‍കുന്ന സംഭവത്തോടു പ്രതികരിക്കുകയായിരുന്നു വിദ്യാ ബാലൻ.
2012 ലെ മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാര ജേതാവാണ് വിദ്യാ ബാലന്‍. ‘ഡേര്‍ട്ടി പിക്ചര്‍’ എന്ന സിനിമയിലെ അഭിനയത്തിനാണ് പുരസ്‌കാരം ലഭിച്ചത്. ‘തനിക്ക് രാജ്യമാണ് പുരസ്‌കാരം നല്‍കിയത്, സര്‍ക്കാരല്ല. അതിനാല്‍ പുരസ്‌കാരം തിരിച്ചു നല്‍കാന്‍ ആഗ്രഹിക്കുന്നില്ലെന്നും’ വിദ്യാ ബാലന്‍ പറഞ്ഞു.
Leave a Reply