Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 27, 2024 9:01 am

Menu

Published on March 15, 2017 at 11:02 am

ആരാധകന്റെ സ്‌നേഹം അതിരുവിട്ടു; പൊട്ടിത്തെറിച്ച് വിദ്യാ ബാലന്‍

vidya-balan-slams-man-after-he-touches-her-inappropriately

കൊല്‍ക്കത്ത: ആളുകളുടെ സ്‌നേഹവും ആരാധനയുമൊക്കെ എല്ലാ താരങ്ങള്‍ക്കും ഇഷ്ടമാണ്. എന്നാല്‍ ആരാധന വ്യക്തി സ്വാതന്ത്ര്യത്തിലേക്കുള്ള കൈകടത്തലായാലോ. അപ്പോള്‍ അവര്‍ ശക്തമായി പ്രതികരിക്കുക തന്നെ ചെയ്യും.

ഇത്തരത്തില്‍ ഒരു അനുഭവമാണ് ബോളിവുഡ് താരം വിദ്യാ ബാലനും ഉണ്ടായത്. പൊതുവെ ശാന്തയാണ് വിദ്യാ ബാലന്‍. തന്നെ കാണാന്‍ തടിച്ചു കൂടന്ന ആരാധകരെ വേദനിപ്പിക്കുന്ന വാക്കോ നോട്ടമോ പോലും അവരില്‍ നിന്നും ഉണ്ടാകാറില്ല. എന്നാല്‍ ഒരു ആരാധകന്റെ അതിരുവിട്ട സ്നേഹ പ്രകടനത്തില്‍ വിദ്യയ്ക്കു പോലും നിയന്ത്രണം വിട്ടു പോയി.

അനുവാദം ചോദിക്കാതെ ശരീരത്തില്‍ കൈവെച്ച ആരാധകനോട് താരം പൊട്ടിത്തെറിക്കുകയായിരുന്നു. തന്റെ വിദ്യയുടെ പുതിയ ചിത്രമായ ബീഗം ജാനിന്റെ പ്രമോഷനുവേണ്ടി കൊല്‍ക്കത്തയിലേക്കു പോയതായിരുന്നു വിദ്യ.

മടങ്ങും വഴി വിമാനത്താവളത്തില്‍ വിദ്യയെ കണ്ട ഒരു ആരാധകന്‍ ഓടി അരികിലെത്തി താരത്തോടൊപ്പം സെല്‍ഫിയെടുക്കണമെന്ന് അപേക്ഷിച്ചു. പതിവു പോലെ വിദ്യ സമ്മതം നല്‍കി. എന്നാല്‍ ഫോട്ടെയുടുക്കുന്നതിനിടെ വിദ്യയുടെ അനുവാദമില്ലാതെ ആരാധകന്‍ അവരുടെ ശരീരത്തില്‍ സ്പര്‍ശിക്കുകയും തോളില്‍ കൈയ്യിടുകയുമായിരുന്നു. തന്റെ ശരീരത്തില്‍ മോശമായി സ്പര്‍ശിച്ചതിനെ വിദ്യ ചോദ്യം ചെയ്തെങ്കിലും ആരാധകന്റെ നിര്‍ബന്ധത്തിന് വഴങ്ങി വിദ്യ ഒരിക്കല്‍ കൂടി സെല്‍ഫി എടുക്കാന്‍ തയ്യാറായി.

എന്നാല്‍ ഇത്തവണയും ആരാധകന്‍ വിദ്യയുടെ ശരീരത്തില്‍ കടന്നു പിടിക്കുകയായിരുന്നു. തുടര്‍ന്ന് വിദ്യ ഇയാളോട് പൊട്ടിത്തെറിച്ചു. നിങ്ങളെന്താണ് ഈ ചെയ്യുന്നത്. മാന്യമായി പെരുമാറൂ എന്ന് വിദ്യ ശക്തമായി തന്നെ പറഞ്ഞു.

ഒരാളുടെ സ്വകാര്യതയില്‍ അതിക്രമിച്ചു കയറാന്‍ മറ്റൊരാള്‍ക്ക് അവകാശമില്ലെന്നും അനുവാദമില്ലാതെ ഒരാള്‍ ശരീരത്തില്‍ സ്പര്‍ശിക്കാന്‍ ശ്രമിച്ചാല്‍ ഒരു സ്ത്രീയ്ക്കാണെങ്കിലും പുരുഷനാണെങ്കിലും ദേഷ്യം വരുമെന്നും സംഭവത്തിന് ശേഷം വിദ്യ പ്രതികരിച്ചു. നടിമാര്‍ പൊതുസ്വത്തല്ലെന്ന് എല്ലാവരും മനസ്സിലാക്കണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Loading...

Leave a Reply

Your email address will not be published.

More News