Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
അമലപോളും തമിഴ് സംവിധായകൻ വിജയ്‌യും വിവാഹതിരാവാൻ പോകുന്നു.ഇവർ തമ്മിൽ പ്രണയത്തിലാണെന്ന് നേരത്തെ തന്നെ വാർത്തകളുണ്ടായിരുന്നു.എന്നാൽ ഇവർ ഇരുവരും ഈ വാർത്ത നിഷേധിക്കുകയായിരുന്നു.ഇന്ത്യൻ സിനിമയുടെ ശതാബ്ദി ആഘോഷങ്ങൾക്ക് ഇരുവരും ഒരുമിച്ചെത്തിയതും വിജയ്‌യുടെ പുതിയ ചിത്രമായ സൈവത്തിൻറെ ഓഡിയോ റിലീസിന് അമലപോൾ എത്തിയതും ഗോസിപ്പുകൾക്കിടയാക്കി.ഈ ചിത്രത്തിൻറെ ഓഡിയോ റിലീസ് ചടങ്ങിനിടെ അമല തന്നെയാണ് വിവാഹകാര്യം വെളിപ്പെടുത്തിയത്.വിജയ് വിദേശത്ത് നിന്ന് തിരിച്ചെത്തിയാലുടൻ ഞങ്ങളുടെ ഭാവി കാര്യങ്ങൾ വെളിപ്പെടുത്തുമെന്നും ഔദ്യോഗിക സ്ഥിരീകരണം ഞങ്ങളിൽ നിന്നുണ്ടാകുന്നത് വരെ മാധ്യമങ്ങൾ കാത്തിരിക്കണമെന്നും അമല പറഞ്ഞു. ജൂണ്‍ 12 ന് വിവാഹം ഉണ്ടായേക്കുമെന്ന് വാർത്തകളുണ്ട്. ദൈവത്തിരുമകൾ എന്ന ചിത്രത്തിൻറെ ചിത്രീകരണ വേളയിലാണ് ഇരുവരും തമ്മിലുള്ള ബന്ധം വളരുന്നത്.വിജയ് സംവിധാനം ചെയ്ത ദൈവത്തിരുമകൾ,തലൈവ എന്നീ ചിത്രങ്ങളിൽ അമല അഭിനയിച്ചിരുന്നു.റണ്‍ ബേബി റണ്‍,ഒരു ഇന്ത്യൻ പ്രണയ കഥ എന്നീ ചിത്രങ്ങളിലൂടെ മലയാളത്തിൽ തിളങ്ങിയ നടിയാണ് അമല പോൾ.
Leave a Reply