Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 29, 2024 10:07 am

Menu

Published on July 6, 2013 at 12:30 pm

മോഹന്‍ലാൽ വിജയ് ചിത്രം ‘ജില്ല’യുടെ മൂന്നാം ഷെഡ്യൂള്‍ ചെന്നൈയില്‍

vijay-and-mohanlal-in-jilla-the-third

ചെന്നൈ :തമിഴരും മലയാളികളും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ജില്ല.മലയാളത്തിൻറെ ചക്രവര്‍ത്തിയും തമിഴിൻറെ ഇളയദളപതിയും ഒന്നിക്കുന്ന ഈ ചിത്രം പ്രേക്ഷകര്‍ എന്നെന്നും ഓര്‍ക്കുന്ന ഒരു ചിത്രമാകുമെന്ന് നിസംശയം പറയാം.‘ജില്ല’ എന്ന തമിഴ് ചിത്രത്തിലാണ് മോഹന്‍ലാലും വിജയും ഒന്നിക്കുന്ന വെടിക്കെട്ട് സംഘട്ടനരംഗങ്ങളും നൃത്തരംഗങ്ങളും ഷൂട്ട് ചെയ്തുകൊണ്ടിരിക്കുന്നത്.വ്യാഴാഴ്ചയാണ് ‘ജില്ല’യുടെ മൂന്നാം ഷെഡ്യൂള്‍ ചെന്നൈയില്‍ ആരംഭിച്ചത്. ഇ സി ആര്‍ റോഡിലും ചെന്നൈയിലെ തിരക്കേറിയ മറ്റ് ലൊക്കേഷനുകളിലുമായി ചിത്രത്തിൻറെ ത്രില്ലിംഗ് രംഗങ്ങൾ ചിത്രീകരിച്ചു തുടങ്ങി.കാജല്‍ അഗര്‍വാള്‍ നായികയാകുന്ന ചിത്രത്തില്‍ പൂര്‍ണിമ ഭാഗ്യരാജ്, തമ്പി രാമയ്യ തുടങ്ങിയവരും അഭിനയിക്കുന്നു.ഡി ഇമ്മാനാണ് സംഗീതം നിര്‍വഹിക്കുന്നത്.സൂപ്പര്‍ഗുഡ് ഫിലിംസ് നിര്‍മ്മിക്കുന്ന ജില്ലയുടെ ഷൂട്ടിംഗ് ഈ മാസത്തോടെ പൂര്‍ത്തിയാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Loading...

Leave a Reply

Your email address will not be published.

More News