Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 25, 2024 11:16 am

Menu

Published on November 1, 2016 at 2:19 pm

ആരാധകരുടെ കണ്ണുവെട്ടിക്കാന്‍ ശ്രമിച്ച വിജയ് യെ കൈയോടെ പിടികൂടി..!!

vijay-spotted-at-dubai-airport-wit

സിനിമാ തരങ്ങള്‍ക്ക് പുറത്തിറങ്ങി സ്വാതന്ത്യത്തോടെ നടക്കാന്‍ സാധിക്കാറില്ല.താരങ്ങളെ ഒന്ന് നേരില്‍ കണ്ടാല്‍ സെല്‍ഫി എടുക്കാനും മറ്റുമായി ആരാധകര്‍ അടുത്തുകൂടും. ഇത് താരങ്ങള്‍ക്ക് സാധാരണ പലതരം ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കാറുണ്ട്. എന്നാല്‍ ആരാധകരുടെ കണ്ണു വെട്ടിച്ച് കടക്കാന്‍ വേണ്ടി ഇളദളപതി വിജയ് ചെയ്തതാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

‘ഭൈരവ’ എന്ന സിനിമയുടെ വിദേശ ലൊക്കേഷനില്‍ നിന്ന് കുടുംബത്തോടൊപ്പം ദീപാവലി ആഘോഷിക്കാന്‍ കഴിഞ്ഞ ദിവസമണ് വിജയ് നാട്ടിലേയ്ക്ക് എത്തിയത്.ദുബായ് എയര്‍പോര്‍ട്ടില്‍ എത്തിയ ഇളയദളപതി ആരാധകരെ ഒഴിവാക്കാന്‍ മാസ്‌ക് ഉപയോഗിച്ച് പാതി മുഖം മറച്ചാണ് പുറത്തേക്ക് ഇറങ്ങിയത്.

ബഹളങ്ങളില്‍ നിന്ന് ഒഴിഞ്ഞു മാറാനുള്ള ശ്രമം പാതി വിജയിച്ചെങ്കിലും താരത്തെ ആരാധകര്‍ കണ്ടു പിടിക്കുക തന്നെ ചെയ്തു. മനസ്സിലായ ചിലര്‍ കൂടെ നിന്ന് സെല്‍ഫിയും എടുത്താണ് മടങ്ങിയത്. സിനിമയിലെ ആക്ഷന്‍ രംഗങ്ങളില്‍ തകര്‍ക്കുന്ന വിജയ് യഥാര്‍ത്ഥ ജീവിതത്തില്‍ വളരെ സൈലന്റായ ആളാണെന്ന് താരവുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നു. വിജയ്‌യുടെ വികാരങ്ങള്‍ മനസ്സിലാക്കാന്‍ ആര്‍ക്കും സാധിക്കില്ലെന്ന് അമ്മയും വെളിപ്പെടുത്തിയിരുന്നു

Loading...

Leave a Reply

Your email address will not be published.

More News