Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 25, 2024 4:52 pm

Menu

Published on August 2, 2013 at 10:20 am

വിജയശാന്തിയെ സസ്‌പെന്ഡു ചെയ്തു

vijaysanthi-suspended-from-t-r-s

ഹൈദരാബാദ് : പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുവെന്ന് ആരോപിച്ച് മുന്‍ ചലച്ചിത്രതാരവും എം.പിയുമായ എം. വിജയശാന്തിയെ തെലുങ്കാന രാഷ്ട്രസമിതി (ടിആര്‍എസ്) സസ്‌പെന്‍ഡു ചെയ്തു. ടിആര്‍എസ് പ്രസിഡന്റ് കെ. ചന്ദ്രശേഖര റാവുവാണ്  സസ്‌പെന്‍ഷന്‍ വാര്‍ത്ത പുറത്തുവിട്ടത്.ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള സീറ്റിനെച്ചൊല്ലിയായിരുന്നു വിജയശാന്തി പാര്‍ട്ടിയില്‍ കുഴപ്പങ്ങളുണ്ടാക്കിയത്. വിജയശാന്തിയുടെ മണ്ഡലമായ മേദക്ക് ചന്ദ്രശേഖര റാവുവിന് വിട്ടുകൊടുക്കണമെന്ന തീരുമാനം അവര്‍ അംഗീകരിച്ചില്ല.വിജയശാന്തിയെ സെക്കന്തരാബാദില്‍ മത്സരിപ്പിക്കാമെന്ന് പാര്‍ട്ടി അനുനയിപ്പിച്ചെങ്കിലും അവര്‍ വഴങ്ങാന്‍ കൂട്ടാക്കിയില്ല.വിജയശാന്തി കോണ്‍ഗ്രസില്‍ ചേര്‍ന്നേക്കുമെന്ന് അവരുമായി അടുത്ത പ്രവര്‍ത്തകര്‍ വാര്‍ത്താ ഏജന്‍സികളോട് പറഞ്ഞു.

Loading...

Leave a Reply

Your email address will not be published.

More News