Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 27, 2024 7:08 am

Menu

Published on January 15, 2018 at 12:19 pm

കര്‍ണനില്‍ പൃഥ്വിയെയായിരുന്നു ആലോചിച്ചതെന്ന് അറിഞ്ഞത് കാരാറൊപ്പിട്ട ശേഷമെന്ന് വിക്രം

vikram-about-karnan

പൃഥ്വിരാജിനെ നായകനാക്കി കര്‍ണന്‍ എന്ന ചിത്രം മലയാളത്തില്‍ ആലോചിച്ചിരുന്നെവ്വ് അറിഞ്ഞത് കര്‍ണനില്‍ അഭിനയിക്കാമെന്ന് കാരാറൊപ്പിട്ട ശേഷമാണെന്ന് നടന്‍ വിക്രം.

അറിഞ്ഞപ്പോള്‍ തന്നെ സംവിധായകന്‍ ആര്‍.എസ് വിമലിനോട് ഇക്കാര്യം അന്വേഷിച്ചിരുന്നുവെന്നും ബജറ്റടക്കമുള്ള കാരണങ്ങളാല്‍ മലയാളത്തില്‍ ആ സിനിമ ചെയ്യാനുള്ള ശ്രമം രണ്ട് വര്‍ഷം മുന്‍പ് ഉപേക്ഷിച്ചതാണെന്ന് അറിഞ്ഞുവെന്നും വിക്രം കൂട്ടിച്ചേര്‍ത്തു.

രണ്ടുമാസമായി ഈ സിനിമയുടെ ആലോചനകള്‍ തുടങ്ങിയിട്ട്. തമിഴില്‍ കര്‍ണന്‍ ഒരുതവണ വന്നതുകൊണ്ട് ആദ്യം താല്‍പര്യമില്ലായിരുന്നുവെന്നും പിന്നെ കഥ കേട്ടപ്പോഴാണ് വ്യത്യസ്തത മനസിലായതെന്നും വിക്രം പറഞ്ഞു. വിമല്‍ നല്ല സംവിധായകമാണ്. മൊയ്തീന്‍ എനിക്ക് ഏറെ ഇഷ്ടപ്പെട്ട സിനിമയാണ്, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പൃഥ്വി തന്റെ വലിയ സുഹൃത്താണ്. ഇക്കാര്യം പൃഥ്വിയെ വിളിച്ചും സംസാരിച്ചപ്പോള്‍ പ്രശ്‌നമില്ലെന്നും മലയാളത്തില്‍ ആ ബജറ്റില്‍ സിനിമ നടക്കില്ലെന്നുമാണ് പറഞ്ഞതെന്നും വിക്രം മനോരമയ്ക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ കൂട്ടിച്ചേര്‍ത്തു. വലിയ ബജറ്റില്‍ ഹിന്ദിയിലാണ് സിനിമ ചെയ്യുന്നതെന്നും ഫെബ്രുവരി അവസാനം വിശദാംശങ്ങള്‍ അറിയാനാകുമെന്നും വിക്രം വ്യക്തമാക്കി.

സൈന്യം എന്ന ചിത്രത്തില്‍ ഒപ്പം അഭിനയിച്ച നടന്‍ അബിയുടെ വേര്‍പാട് അറിഞ്ഞത് യാദൃശ്ചികമായാണെന്നും വിക്രം പറഞ്ഞു. രജനീകാന്ത് രാഷ്ട്രീയത്തില്‍ ഇറങ്ങിയതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ മന്ത്രിസ്ഥാനം നല്‍കാമെന്ന് പറഞ്ഞാലും രാഷ്ട്രീയത്തിലേക്കില്ലെന്നായിരുന്നു വിക്രത്തിന്റെ മറുപടി.

Loading...

Leave a Reply

Your email address will not be published.

More News