Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 1:23 pm

Menu

Published on January 24, 2018 at 4:55 pm

വിക്രം- ആർ.എസ്.വിമൽ ടീമിന്റെ കർണ്ണൻ ’32’ ഭാഷകളിൽ, മലയാളത്തിൽ ചിത്രീകരണമില്ല; ഷൂട്ടിങ് നയാഗ്ര വെള്ളച്ചാട്ടം അടക്കം പല സ്ഥലങ്ങളിലുമായി..!!

vikram-rs-vimal-film-mahavir-karna-to-be-filmed-in-tamil-and-hindi

എന്നു നിന്റെ മൊയ്തീന്‍ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ആര്‍.എസ് വിമല്‍ അണിയിച്ചൊരുക്കുന്ന കര്‍ണ്ണന്റെ കഥ പറയുന്ന ‘മഹാവീര്‍ കര്‍ണ്ണ’ എന്ന ചിത്രം ഒരു അന്താരാഷ്ട്ര സിനിമയായിരിക്കുമെന്ന് സംവിധായകന്‍. 32നു അടുത്ത് ഭാഷകളിലായാണ് ചിത്രം ഇറങ്ങുക. ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകളില്‍ ഒന്ന് നയാഗ്ര വെള്ളച്ചാട്ടമായിരിക്കും എന്ന പ്രത്യേകതയുമുണ്ട്.

300 കോടി രൂപയാണ് ചിത്രത്തിന്റെ ബജറ്റ് പ്രതീക്ഷിക്കുന്നത്. ഹിന്ദിയിലും തമിഴിലുമായാണ് ‘മഹാവീര്‍ കര്‍ണ്ണ’ ചിത്രീകരിക്കുക. മറ്റു മുപ്പത് ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്യും. പൃത്വിരാജിനെ വെച്ച് മലയാളത്തില്‍ ഒരുക്കാനിരുന്നതായിരുന്നു ഈ ചിത്രം. പിന്നീട് മലയാളത്തില്‍ തമിഴിലേക്കും ഹിന്ദിയിലേക്കുമായി മാറുകയായിരുന്നു. ഒപ്പം നായകനായി പൃത്വിരാജിന് പകരം വിക്രമിനെ തെരഞ്ഞെടുക്കുകയുമായിരുന്നു.

ഈ വര്‍ഷം ഒക്ടോബറില്‍ ചിത്രീകരണം ആരംഭിക്കുന്ന സിനിമ 2019 ഡിസംബറില്‍ റിലീസ് ചെയ്യും. ഹൈദരാബാദ്, ജയ്പൂര്‍ എന്നിവിടങ്ങളിലാണ് പ്രധാനമായും ചിത്രീകരണം. ബാഹുബലിക്ക് ലഭിച്ച ഒരു സ്വീകരണമാണ് ആര്‍ എസ് വിമല്‍ കര്‍ണനും പ്രതീക്ഷിക്കുന്നത് എന്നതിനാലാവാം അദ്ദേഹം മലയാളം വിട്ട് അല്പം കൂടെ വലിയ മാര്‍ക്കറ്റുകളായ തമിഴ്-ഹിന്ദിയിലേക്ക് നീങ്ങിയത്.

Loading...

Leave a Reply

Your email address will not be published.

More News