Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 3:27 am

Menu

Published on February 9, 2016 at 4:05 pm

ഹോട്ടല്‍ ജീവനക്കാരിയായ ആരാധികയെ ഞെട്ടിച്ച് വിക്രം

vikram-with-his-fan

സൂപ്പര്‍ താരമാണെങ്കിലും താരജാഡകളൊന്നുമില്ലാത്ത അപൂര്‍വം നടന്മാരില്‍ ഒരാളാണ് വിക്രമും. ആരാധകരോട് അദ്ദേഹം കാണിക്കുന്ന സ്നേഹവും അടുപ്പവുമൊക്കെതന്നെ എടുത്തു പറയേണ്ടതാണ്.അടുത്തിടെ കേരളത്തില്‍ ഒരു ഫിലിം അവാര്‍ഡിനെത്തിയ വിക്രം തങ്ങിയ ഹോട്ടലില്‍വച്ചാണ് വിക്രമിന്റെ  എളിമ ഒരിക്കല്‍ കൂടി വെളിവായത്. ഏഷ്യാനെറ്റ് ഫിലിം അവാര്‍ഡ് ചടങ്ങില്‍ പങ്കെടുക്കാനായി കൊച്ചിയിലെ ഹോട്ടലിൽ  എത്തിയതായിരുന്നു തമിഴ് നടന്‍ വിക്രം.  ഹോട്ടലില്‍ വിക്രമിനെ കാണാന്‍ നിരവധി ആരാധകര്‍ കൂടിയിരുന്നു.  അപ്പോഴാണ് ആ തിരക്കിനടയിലേക്ക് വിക്രമിന്റെ മറ്റൊരു കടുത്ത കടന്ന് വരുന്നത്. അതിനിടയിലാണ് ഹോട്ടല്‍ ജീവനക്കാരി കൂടിയായ ആരാധിക വിക്രമിനെ കാണാന്‍ അങ്ങോട്ട് എത്തിയത്. എന്നാല്‍ ഹോട്ടല്‍ യൂണിഫോമില്‍ നില്‍ക്കുന്ന തന്നെ വിക്രം എങ്ങനെ കാണുമെന്ന തോന്നലും ചുറ്റും കൂടിയവര്‍ വി.ഐ.പികളാണെന്നതും ആരാധികയെ പിന്നോട്ടടുപ്പിച്ച്. ദൂരെ നിന്ന് വിക്രമിന് കണ്ട തൃപ്തിയില്‍ തിരികെ നടന്ന ആരാധിക പിന്നീട് ആ കാഴ്ച കണ്ടു ഞെട്ടി. തന്റെ അടുത്ത് വിക്രം നില്‍ക്കുന്നു. ആരാധികയുടെ നോട്ടവും വെപ്രാളവുമെല്ലാം വിക്രം മനസ്സിലാക്കുന്നുണ്ടായിരുന്നു. ആരാധിക അവിടെനിന്ന് മാറിയ നേരത്ത് വിക്രം പിന്തുടര്‍ന്ന് സര്‍പ്രൈസ് നല്‍കുകയായിരുന്നു. വിശേഷങ്ങള്‍ പങ്കുവെച്ചും ചിത്രങ്ങളെടുത്താണ് വിക്രം ആരാധികയെ സന്തോഷിപ്പിച്ചത്.

Loading...

Leave a Reply

Your email address will not be published.

More News