Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 1:32 pm

Menu

Published on October 27, 2017 at 2:54 pm

തിരക്കഥ വില്ലനാകുന്ന വില്ലന്‍

villian-malayalam-movie-review

സിനിമക്ക് പറയാനുള്ളത്

എഡിജിപി ഓഫീസര്‍ മാത്യു മഞ്ജുരാന്‍ സര്‍വീസില്‍ നിന്നും വിരമിക്കാനിരിക്കുകയാണ്. ആ സമയത്താണ് ഒന്നിന് പിറകെ ഒന്നായി ഒരു കൂട്ടം കൊലപാതകങ്ങള്‍ നടക്കുന്നത്. ആരാണ് ഇതിനു പിന്നില്ലെന്നുള്ള കണ്ടെത്തലുകള്‍ക്കായി കേസന്വേഷണവുമായി മാത്യു മഞ്ജുരാന്‍ ഇറങ്ങിത്തിരിക്കുന്നതോടെ കഥ മുന്നോട്ടു പോകുന്നു.

നല്ലതും ചീത്തയും

ബി. ഉണ്ണികൃഷ്ണന്‍ എന്ന സംവിധായകനെ സംബന്ധിച്ചെടുത്തോളം ഏറ്റവും മികവുറ്റ രീതിയിലുള്ള ഒരു സംവിധാനം തന്നെയാണ് ഈ ചിത്രത്തില്‍ ചെയ്തിരിക്കുന്നത്. ആക്ഷനും ത്രില്ലും കുടുംബബന്ധങ്ങളും സിനിമയുടെ ടെക്നിക്കല്‍ വശങ്ങളും എല്ലാം തന്നെ നല്ല രീതിയില്‍ അദ്ദേഹം കൈകാര്യം ചെയ്തിട്ടുണ്ട്. പക്ഷെ ഒരുപാട് തവണ കണ്ടു ശീലിച്ച പ്രതികാര കഥയും സീരിയല്‍ കൊലപാതകങ്ങളും വേണ്ടത്ര ത്രില്‍ ജനിപ്പിക്കാത്ത രംഗങ്ങളും അതോടൊപ്പം നിലവാരം കുറഞ്ഞ തിരക്കഥയും ചിത്രത്തിന്റെ പ്രധാന പോരായ്മ തന്നെയാണ്. ‘കണ്ടിട്ടും കണ്ടിട്ടും..’ എന്ന് തുടങ്ങുന്ന യേശുദാസും സിതാരയും ആലപിച്ച ഗാനം വളരെ നന്നായിരുന്നു.

മലയാളത്തില്‍ നിന്നും തമിഴില്‍ നിന്നുമൊക്കെയായി വലിയൊരു താര നിര തന്നെ ചിത്രത്തിലുണ്ട്. മോഹന്‍ലാല്‍, വിശാല്‍ എന്നിവര്‍ തങ്ങളുടെ വേഷങ്ങള്‍ മികവുറ്റതാക്കിയിട്ടുണ്ട്. എന്നാല്‍ ആ മികവ് തിരക്കഥയിലെ പോരായ്മകള്‍ കാരണം അസ്ഥാനത്താകുന്നു. പക്ഷെ മികച്ചൊരു ദൃശ്യാനുഭവം ചിത്രം നല്‍കുന്നു എന്നത് സമ്മതിക്കാതെ വയ്യ. 8കെ യില്‍ ചിത്രീകരിച്ചത് കാണാന്‍ മാത്രമുണ്ട്. ചുരുങ്ങിയത് ഒരു 2കെ സ്‌ക്രീനിലെങ്കിലും ചിത്രം കാണുകയാണെങ്കില്‍ നന്നായിരിക്കും.

അരങ്ങിലും അണിയറയിലും

മോഹന്‍ലാലിനൊപ്പം തമിഴ് നടന്‍ വിശാല്‍ ആണ് സ്‌ക്രീന്‍ പങ്കിടുന്നത്. ഒപ്പം മഞ്ജു വാര്യര്‍, ഹന്‍സിക, രഞ്ജി പണിക്കര്‍, സിദ്ദീഖ്, ശ്രീനാഥ്, റാശി ഖന്ന, ചെമ്പന്‍ വിനോദ് തുടങ്ങി വളരെ വലുതും ശക്തമായതുമായ താരനിര തന്നെ ചിത്രത്തിലുണ്ട്. സുഷിന്‍ ശ്യാം ആണ് ബി.ജി.എം.

കാണണോ വേണ്ടയോ

ഒരുവട്ടം മാത്രം കണ്ടിരിക്കാവുന്ന പോസിറ്റീവ്‌സും നെഗറ്റീവ്‌സും ഒരേപോലെയുള്ള ഒരു കുറ്റാന്വേഷണ ചിത്രം. ഒത്തിരി മികച്ച വിഷ്വല്‍സിനൊപ്പം തരക്കേടില്ലാത്ത ഒരു ശരാശരി ചിത്രം കാണാം. ഒരു ഗംഭീര ചിത്രമെന്ന അധികം പ്രതീക്ഷകളില്ലാതെ പോയാല്‍ കണ്ടിരിക്കാം. ഒരിക്കലും ഒരു ‘ഗ്രാന്റ്മാസ്റ്റര്‍’ അല്ലെങ്കില്‍ ‘മെമ്മറീസ്’ പ്രതീക്ഷിച്ചു പോകാതിരിക്കുക.

റേറ്റിംഗ്: 2.5/5

Loading...

Leave a Reply

Your email address will not be published.

More News