Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 19, 2024 1:42 pm

Menu

Published on July 22, 2013 at 11:54 am

തെന്നിന്ത്യന്‍ സിനിമാ ലോകത്ത്‌ രാശിയില്ലാത്ത നടിയെന്ന് പഴികേട്ട വിമലാരാമന്‍ ബോളിവുഡില്‍

vimala-raman-in-bollywood

വിമലാരാമന്‍ ബോളിവുഡില്‍ ഭാഗ്യ പരീക്ഷണത്തിനായി ഒരുങ്ങുന്നു.മലയാളം, തമിഴ്‌, തെലുങ്ക് ഭാഷകളിലായി നിരവധി സിനിമകളില്‍ അഭിനയിച്ചുവെങ്കിലും കാര്യമായ വിജയങ്ങള്‍ അവകാശപ്പെടാനില്ലാത്ത വിമലാരാമന്‍ ഏറെ പ്രതീക്ഷയോടെയാണ് ബോളിവുഡിലേക്ക് എത്തുന്നത്.അഫ്രാ തഫാരി, മുംബൈ മിറര്‍ എന്നിങ്ങനെ രണ്ടു ചിത്രങ്ങളാണ് ബോളിവുഡില്‍ വിമലയെ കാത്തിരിക്കുന്നത്.ആക്ഷനും, ഗ്ലാമറിനും പ്രാധാന്യം നല്‍കുന്ന ചിത്രങ്ങളില്‍ അതീവ ഗ്ലാമറസായാകും വിമല പ്രത്യക്ഷപ്പെടുകയെന്ന് സൂചനയുണ്ട്. മോഹന്‍ലാല്‍, മമ്മൂട്ടി, ദിലീപ്, സുരേഷ്ഗോപി തുടങ്ങിയ മുന്‍നിര താരങ്ങളുടെ നായികയായി മലയാളത്തില്‍ അഭിനയിച്ചിട്ടുള്ള വിമലാരാമന്റെ ബോളിവുഡ്‌ പ്രവേശനത്തില്‍ നായകനാകുന്നത് ഗോവിന്ദയാണ്.തെന്നിന്ത്യന്‍ സിനിമാ ലോകത്ത്‌ രാശിയില്ലാത്ത നടിയെന്ന് പഴികേട്ട വിമലാരാമൻറെ ഭാഗ്യ പരീക്ഷണം കൂടിയാണിത് .

Loading...

Leave a Reply

Your email address will not be published.

More News