Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 2:27 pm

Menu

Published on February 23, 2017 at 3:50 pm

ഇഷ്ടമില്ലാത്തവരെ ഒതുക്കുന്നതില്‍ മന്നനാണ് ആ നടന്‍; വിനയന്‍

vinayan-on-actress-attack

കൊച്ചി: മലയാള സിനിമയില്‍ തനിക്ക് ഇഷ്ടമില്ലാത്തവരെ ഒതുക്കുകയും വിലക്കുകയുമൊക്കെ ചെയ്യുന്നതില്‍ മന്നനാണ് നടിയെ ആക്രമിച്ച സംഭവത്തില്‍ ഇപ്പോള്‍ ആരോപണം നേരിടുന്ന പ്രമുഖ നടനെന്ന് സംവിധായകന്‍ വിനയന്‍.

അതുകൊണ്ടാണ് ഈ നടനെതിരെ ഇപ്പോള്‍ ആരോപണങ്ങള്‍ ഉയരുന്നത്. ഈ നടന്‍ എന്ന് പറയുന്നത് തനിക്ക് സുപരിചിതനായ, ഒപ്പം ആദ്യകാലത്ത് ആറോ ഏഴോ സിനിമ ചെയ്തയാളാണ്, വിനയന്‍ പറയുന്നു.

പക്ഷേ വിവരമുള്ള ഒരാളും ഇത്തരമൊരു അതിക്രമത്തിന് കൊട്ടേഷന്‍ കൊടുക്കുമെന്ന് തോന്നുന്നില്ലെന്നും മീഡിയ വണ്‍ ചാനലിലെ പരിപാടിയില്‍ പങ്കെടുക്കവെ വിനയന്‍ പറഞ്ഞു. പിന്നെ അത് പറയാന്‍ കാര്യം. അയാള്‍ക്ക് ദ്രോഹിക്കേണ്ടവരെ ദ്രോഹിക്കും അവരെ വിലക്കും. ഇന്‍ഡസ്ട്രിയില്‍ അയാള്‍ വര്‍ഷങ്ങളായി കാണിക്കുന്ന ഒരു സ്വഭാവവിശേഷമുണ്ട്. അതുകൊണ്ടാണ് ഈ ആരോപണം അയാളുടെ തലയിലേക്ക് ചെന്നതെന്നാണ് തനിക്ക് തോന്നുന്നതെന്നും വിനയന്‍ വ്യക്തമാക്കി.

അല്ലാതെ ഇത്തരമൊരു കാര്യം അയാള്‍ ചെയ്യുമെന്ന് വിശ്വസിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗൂഡാലോചന എന്ന ആരോപണം ആ നടന്റെ പേരില്‍ ഉയരാന്‍ കാരണം വര്‍ഷങ്ങളായിട്ട് ഇന്‍ഡസ്ട്രിയില്‍ അയാള്‍ക്ക് ഇഷ്ടമില്ലാത്തവരെ, ഇവിടുത്തെ സൂപ്പര്‍ മെഗാ സ്റ്റാറുകളെ പോലും കയ്യിലെടുത്തുകൊണ്ട് ഒതുക്കുക, വിലക്കുക എന്നീ കാര്യങ്ങളില്‍ ഏര്‍പ്പെട്ടതുകൊണ്ടാകാമെന്നും ഇതിന്റെയൊക്കെ മന്നനാണ് അയാളെന്നും വിനയന്‍ കൂട്ടിച്ചേര്‍ത്തു.

Loading...

Leave a Reply

Your email address will not be published.

More News