Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 19, 2024 2:39 pm

Menu

Published on November 13, 2014 at 3:15 pm

‘ലിറ്റില്‍ സൂപ്പര്‍മാന്‍’ തിയേറ്ററുകളില്‍ നിന്ന് പിൻവലിച്ചു

vinayan-to-withdrawn-his-little-superman-3d-from-theatres

വിനയൻ സംവിധാനം ചെയ്ത പുതിയ ചിത്രം ‘ലിറ്റില്‍ സൂപ്പര്‍മാന്‍’ തിയേറ്ററുകളില്‍ നിന്ന് പിൻവലിച്ചു. സിഎംഐ സഭയുടെ പരാതിയെ തുടർന്നാണ്‌ ചിത്രം പിൻവലിക്കുന്നത്. കുട്ടികള്‍ക്കായുള്ള ചിത്രമെന്ന പേരില്‍ ഇറങ്ങിയ 3ഡി ചിത്രത്തില്‍ പ്രണയത്തിന്റെയും വയലന്‍സിന്റെയും അതിപ്രസരമാണെന്ന് വ്യാപക വിമര്‍ശനമുയര്‍ന്നിട്ടുള്ളത്‌. ചിത്രത്തിൻറെ ക്ലൈമാക്‌സ് മാറ്റി ചിത്രീകരിച്ച ശേഷം ചിത്രം വീണ്ടും റിലീസ് ചെയ്യുമെന്ന് സംവിധായകന്‍ വിനയന്‍ തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. ഒരു ചലച്ചിത്രകാരന്‍ എന്ന നിലയില്‍ സത്യസന്ധവും യുക്തിഭദ്രവുമായ കഥയാണ് താൻ അവതരിപ്പിച്ചതെന്നും സെന്‍സര്‍ ബോര്‍ഡ് അംഗീകരിച്ച ചിത്രം പ്രദര്‍ശിപ്പിക്കാന്‍ തടസ്സമൊന്നുമില്ലെന്നും വിനയന്റെ പോസ്റ്റില്‍ പറയുന്നു. താൻ ചെയ്തത് സാമൂഹ്യപ്രതിബദ്ധതയായി കാണുന്നില്ലെന്നും വിനയന്‍ വ്യക്തമാക്കിയിട്ടുണ്ട്.ചിത്രത്തിൻറെ പ്രമേയം മൂലം ഒരു കുട്ടിക്കെങ്കിലും മോശമായ ചിന്താഗതി ഉണ്ടാകേണ്ട എന്ന തോന്നല്‍ ഉണ്ടായതുകൊണ്ടാണ് ചിത്രത്തിന്റെ ക്ലൈമാക്സ് റീഷൂട്ട് ചെയ്യുന്നതെന്നും വിനയന്‍ ഫേസ്ബുക്ക് കുറുപ്പില്‍ പറഞ്ഞു.

Loading...

Leave a Reply

Your email address will not be published.

More News