Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 19, 2024 12:46 pm

Menu

Published on October 5, 2015 at 10:16 am

ദാദ്രിയിലെ സംഘർഷത്തിനു കാരണം ഗ്രാമത്തിലേക്കുള്ള രാഷ്ട്രീയക്കാരുടെ വരവെന്ന് പ്രതിയുടെ പിതാവ്

violence-in-dadri-increasing-due-to-visits-by-politicians-says-accuseds-father-claims-his-son-is-innocent

ന്യൂഡൽഹി:ദാദ്രിയിലെ സംഘർഷത്തിനു കാരണം ഗ്രാമത്തിലേക്കുള്ള രാഷ്ട്രീയ നേതാക്കളുടെ വരവാണെന്ന് പ്രതിയുടെ പിതാവ്.ഇവിടേക്കുള്ള മന്ത്രിമാരുടെ വരവ് നിർത്തിയാൽ മാത്രമേ ഇവിടുത്തെ സംഘർഷാവസ്ഥയ്ക്ക് ഇളവ് വരൂ എന്ന് പ്രതിയുടെ പിതാവ് രാജേഷ് റാണ പറഞ്ഞു.

കേസ് കൈകാര്യം ചെയ്യുന്നതിൽ പൊലീസിന് വീഴ്ച പറ്റി. ഇഖ്‌ലാഖ് എനിക്കൊരു സഹോദരനെപ്പോലെയാണ്. തന്റെ മകനെതിരായ ആരോപണങ്ങളെല്ലാം തെറ്റാണെന്നും റാണ പറഞ്ഞു.

എന്നാൽ പശുവിറച്ചി കഴിച്ചുവെന്നാരോപിച്ച് ദാദ്രിയിൽ ജനക്കൂട്ടം മർദിച്ചുകൊന്ന മുഹമ്മദ് ഇഖ്‌ലാഖിന്റെ കുടുംബത്തിനു നീതി ഉറപ്പാക്കുമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവ് ഉറപ്പുനൽകി. കുടുംബത്തിനുള്ള ധനസഹായം 45 ലക്ഷം രൂപയായി ഉയർത്തിയെന്നും ഇഖ്‍ലാഖിന്റെ വീട് സന്ദർശിച്ച അദ്ദേഹം പ്രഖ്യാപിച്ചിട്ടുണ്ട്.

Loading...

Leave a Reply

Your email address will not be published.

More News