Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 24, 2024 6:10 am

Menu

Published on June 6, 2013 at 5:20 am

പകര്‍ച്ചപ്പനിയെ തുടർന്ന് സര്‍ക്കാര്‍ ആശുപത്രികളില്‍ ഇവനിംഗ് ഒ.പി

viral-fever-in-keralaconsulation-time-also-in-the-evening

തിരുവനന്തപുരം: പകര്‍ച്ചപ്പനി വര്‍ധിച്ചുവരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ മെഡിക്കല്‍ കോളേജ് ആശുപത്രികളിലും താലൂക്ക്-ജില്ല-ജനറല്‍ ആശുപത്രികളിലും ഈവനിംഗ് ഒ.പി ആരംഭിക്കുവാന്‍ ആരോഗ്യമന്ത്രി വി.എസ് ശിവകുമാര്‍ ഉത്തരവിട്ടു. മെഡിക്കല്‍ കോളേജുകളില്‍ വൈകുന്നേരം 4 മുതല്‍ 8 വരെയും മേല്‍പ്പറഞ്ഞ മറ്റ് ആശുപത്രികളില്‍ ഉച്ചക്ക് 2 മുതല്‍ രാത്രി 8 വരെയുമാണ് ഈവനിംഗ് ഒ.പി നടത്തുക. മെഡിക്കല്‍ കോളേജുകളിലെ നിലവിലുള്ള ഒ.പി സമയം രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് 3 മണിവരെയാണ്. ഇത് രാവിലെ 8 മുതല്‍ ഉച്ചയ്ക്ക് 2 മണിവരെയായി ക്രമീകരിക്കും. മേല്‍പ്പറഞ്ഞ മറ്റ് ആശുപത്രികളിലെ, 8 മുതല്‍ 1 മണിവരെ എന്ന രാവിലത്തെ ഒ.പി സമയത്തില്‍ മാറ്റമില്ല. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ നിലവിലുള്ള ഒ.പി. സമയം രാവിലെ 9 മുതല്‍ 4 മണിവരെയാണ്. ഇത് മുഴുവന്‍ രോഗികളെയും പരിശോധിക്കുന്നതുവരെ തുടരും. അധികച്ചെലവുകള്‍ പരിഗണിച്ച് എല്ലാ മെഡിക്കല്‍ കോളേജുകള്‍ക്കുമായി ഒരു കോടി രൂപ അനുവദിക്കും.

Loading...

Leave a Reply

Your email address will not be published.

More News