Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 18, 2024 8:25 pm

Menu

Published on January 3, 2014 at 4:27 pm

പുതുവര്‍ഷാഘഷിക്കുവാൻ കോഹ്‌ലി എത്തിയത് അനുഷ്‌കയുടെ വീട്ടില്‍!

virat-kohli-celebrates-new-year-with-anushka-sharma-at-her-residence

ബോളിവുഡ് താരം അനുഷ്‌കാ ശര്‍മയും ക്രിക്കറ്റ് താരം വിരാട് കോഹ് ലിയും തമ്മിലുള്ള ബന്ധം അടുത്തകാലത്തായി പപ്പരാസികള്‍ക്കിടയിലെ ചൂടുള്ള വാര്‍ത്തയാണ്.ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന് തിരിക്കും മുമ്പ് അനുഷ്‌ക ശര്‍മ്മയോട് കോഹ്ലി യാത്ര ചോദിച്ചത് വലിയ വാര്‍ത്തയായിരുന്നു.എന്നാല്‍ ദക്ഷിണാഫ്രിക്കയില്‍ നിന്ന് മടങ്ങിയെത്തിയ കോഹ്‌ലി പുതുവര്‍ഷം ആഘോഷിക്കാന്‍ നേരെ അനുഷ്‌കയുടെ വീട്ടിലെത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. അനുഷ്‌കയോടൊപ്പം ഭക്ഷണം കഴിച്ചാണ് കോഹ്‌ലി മടങ്ങിയത് എന്നാണറിയാന്‍ കഴിയുന്നത്.ദക്ഷിണാഫ്രിക്കയില്‍ നിന്ന് ഇന്ത്യന്‍ ടീം അംഗങ്ങള്‍ ഡിസംബര്‍ 31ന് രാത്രിയാണ് മുംബൈ വിമാനത്താവളത്തിലെത്തിയത്.കോഹ്‌ലിയെ സ്വീകരിക്കാന്‍ രണ്ടു കാറുകളാണ് അനുഷ്‌ക വിമാനത്താവളത്തിലേക്ക് അയച്ചിരുന്നത്.അനുഷ്‌കയുടെ ബിഎംഡബ്ല്യൂ കാറിലാണ് കോഹ്‌ലി കയറിയതത്രെ.കോഹ്‌ലിയുടെ ലഗേജുകളാകട്ടെ അനുഷ്‌ക സാധാരണയായി ഉപയോഗിക്കാറുള്ള റേഞ്ച് റോവറിലാണ് കയറ്റിയതും.അനുഷ്‌കയുടെ കാറില്‍ കോഹ്‌ലി കയറുന്നതു കണ്ട ചില പപ്പരാസി ഫോട്ടോഗ്രാഫര്‍മാര്‍ പിന്നാലെ കൂടിയിരുന്നു.വിമാനത്താവളം മുതല്‍ വെര്‍സോവയിലെ അംബര്‍നാഥ് ടവറിലുള്ള അനുഷ്‌കയുടെ വീടുവരെ ഫോട്ടോഗ്രാഫര്‍മാര്‍ കോഹ്‌ലിയെ പിന്തുടര്‍ന്നു.എന്നാല്‍ വീടിന് മുന്നില്‍വെച്ച് ഫോട്ടോഗ്രാഫര്‍മാരെ അനുഷ്‌കയുടെ സുരക്ഷാ ജീവനക്കാര്‍ തടയുകയായിരുന്നു.ജനുവരി ഒന്നിന് പുലര്‍ച്ചയോടെയാണ് വിരാട് കോഹ്‌ലി അനുഷ്‌ക യുടെ വീട്ടില്‍നിന്ന് മടങ്ങിയത്.വിരാട് കോഹ്‌ലിയും അനുഷ്‌കയും തമ്മില്‍ പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ കഴിഞ്ഞ കുറെക്കാലമായി പ്രചരിക്കുന്നുണ്ട്.അതിന് കൂടുതല്‍ ശക്തി പകരുകയാണ് രണ്ടുപേരുടേയും ഇപ്പോഴത്തെ പുതുവത്സര ആഘോഷം.

Loading...

Leave a Reply

Your email address will not be published.

More News