Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂഡൽഹി : ട്വിറ്ററിൽ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ തെണ്ടുല്‍ക്കറിനെ കടത്തിവെട്ടിച്ച് കോഹ്‌ലി.80 ലക്ഷം പേരാണ് കോഹ്‌ലിയെ പിന്തുടരുന്നത്. 77.3 ലക്ഷം പേരാണ് സച്ചിന് ഫോളോവേഴ്‌സായി ഉള്ളത്.ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പര വിജയിച്ചശേഷമാണ് കോഹ് ലിയുടെ ട്വിറ്റര്‍ ഫോളോവേഴ്‌സിന്റെ എണ്ണം കൂടിയത്. അതേസമയം മുന്‍ക്യാപ്റ്റന്‍ ധോണിക്ക് 45 ലക്ഷം ഫോളോവേഴ്‌സാണുള്ളത്. തന്റെ ആരാധകര്‍ക്ക് നന്ദി പറഞ്ഞുള്ള ട്വീറ്റിലൂടെ കോഹ്‌ലി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. തനിക്ക് 80 ലക്ഷം ഫോളോവേഴ്‌സ് ലഭിച്ചതില്‍ അങ്ങേയറ്റം സന്തോഷിക്കുന്നു. അളക്കാനാവാത്ത ഈ സ്‌നേഹം സമ്മാനിച്ച എല്ലാവര്‍ക്കും നന്ദി എന്നായിരുന്നു കോഹ്‌ലിയുടെ ട്വീറ്റ്.ഐസിസിയുടെ ട്വന്റി ട്വന്റി ബാറ്റിംഗ് റാങ്കിംഗില്‍ ഒന്നാം സ്ഥാനത്താണ് വിരാട് കോഹ്‌ലി. ഫേസ്ബുക്കിലും ഇന്‍സ്റ്റാഗ്രാമിലും കോഹ്ലി താരമാണ്. 2.2 കോടി ലൈക്കുകളാണ്ഫേസ്ബുക്കിൽ കോഹ്‌ലിക്കുള്ളത്. 45.2 ഫോളോവേഴ്‌സുമായി ഇന്ത്യന്‍ ക്യാപ്റ്റന്‍ എംഎസ് ധോണിയാണ് മൂന്നാമത്.
Leave a Reply