Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 11:39 pm

Menu

Published on April 14, 2014 at 5:04 pm

സമൃതിയുടെ ആഘോഷമായി വിഷു ആഘോഷം

vishu-celebration

കൈ നിറയെ കൊന്നപ്പൂക്കളും  മനസ്സുനിറയെ   നന്മയും സ്നേഹവും പകർന്ന് പുതിയൊരു വിഷുക്കാലം കൂടി വന്നെത്തി.കാര്‍ഷിക ഉത്സവമായി വിഷുവിനെപ്പറ്റി പല ഐതിഹ്യങ്ങളും നില നില്‍ക്കുന്നു. കാര്‍ഷികപഞ്ചാംഗത്തിലെ ആദ്യ ദിനമാണ് വിഷു. വിഷുവിന് സമാനമായ ആഘോഷങ്ങള്‍ ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും നില നില്‍ക്കുന്നുണ്ട്.മഹാവിഷ്ണു നരകാസുര നിഗ്രഹം നടത്തതിയതിൻറെ ആഘോഷമായും രക്ഷസ രാജാവായ രാവണനെ കൊന്നതിൻറെ ആഘോഷമായും വിഷുവിനെ കരുതുന്നു. പരമ്പരാഗത ആചാരപ്രകാരം മുഖമണ്ഡപത്തില്‍ കണിക്കൊന്നപ്പൂക്കളുടെയും കണി വെള്ളരിയുടെയും നിറവില്‍ ഓട്ടുരുളിയില്‍ അരിയും നെല്ലും, നാളികേരവും ഫലവര്‍ഗങ്ങളും കസവുപുടവ, വാല്‍ക്കണ്ണാടി, താളിയോല ഗ്രന്ഥം, സ്വര്‍ണ്ണം എന്നീ കണിക്കൂട്ടുകളും ഒന്നുചേര്‍ന്ന്‌ നെയ്‌ത്തിരിനാളത്തിന്റെ ശോഭയില്‍ ഭഗവല്‍ സ്വരൂപത്തെ ദര്‍ശിച്ചാല്‍ ലഭിക്കുന്ന ആനന്ദം തനിക്കു വരുമെന്നും വര്‍ഷത്തിന്റെ സമൃദ്ധിയിലേക്കുള്ള ഭഗവല്‍ അനുഗ്രഹമായി ഓരോ ഭക്‌തനും കരുതുന്നു ദിവസമാണ്‌ വിഷു. വിഷുവിനോടനുബന്ധിച്ച് ഓട്ടേറെ ആചാരങ്ങളും ആഷോഷങ്ങലും കേരളത്തില്‍ പലയിടത്തും നടക്കാറുണ്ട്. മേടമാസപ്പിറവിയാണു വിഷു ആയി ആഘോഷിക്കുന്നതെങ്കിലും ചില വര്‍ഷങ്ങളില്‍ ഇതിനു മാറ്റം വരാറുണ്ട്. സൂര്യോദയത്തിനുശേഷം മേടസംക്രമം വരുന്ന വര്‍ഷങ്ങളിലാണ് ഇങ്ങനെ സംഭവിക്കുന്നത്. മീനം രാശിയില്‍നിന്നു മേടം രാശിയിലേക്കു സൂര്യന്‍ പ്രവേശിക്കുന്നതാണു മേടസംക്രമം. ഭൂമിയില്‍ നിന്നു നോക്കുമ്പോള്‍ സൂര്യനും ചന്ദ്രനും മറ്റു ഗ്രഹങ്ങളുമൊക്കെ സഞ്ചരിക്കുന്നതായി തോന്നുന്ന വൃത്താകൃതിയിലുള്ള ആകാശപാതയെ 12 ഭാഗങ്ങളാക്കിയാല്‍ അതില്‍ ഓരോ ഭാഗമാണ് ഓരോ രാശി. ഇങ്ങനെ 12 ഭാഗങ്ങളിലൊന്നായ മീനം രാശിയില്‍ സൂര്യന്‍ നില്‍ക്കുന്നതായി തോന്നുന്ന കാലം മീനമാസം. മീനം രാശിയില്‍ 30 ഡിഗ്രി പൂര്‍ത്തിയാക്കിയാല്‍ സൂര്യന്‍ മേടം രാശിയിലേക്ക് കടക്കുന്നു. ഈ സമയമാണ് മേടസംക്രമം. ഇങ്ങനെ വരുന്ന മേടസംക്രമത്തെ അടിസ്ഥാനമാക്കിയാണ് വിഷു കണക്കാക്കുന്നത്.വിഷുവിന് കണിയൊരുക്കല്‍ തന്നെയാണ് ഏറ്റവും പ്രധാനം, കുടുംബത്തിലെ മുതിര്‍ന്ന സ്ത്രീകള്‍ക്കാണ് കണിയൊരുക്കുന്നതിന്റെ ഉത്തരവാദിത്തം. ഓട്ടുരുളിയില്‍ അരിയും നെല്ലും പാതി നിറയ്ക്കും, അലക്കിയ മുണ്ട്, സ്വര്‍ണം, വാല്‍ക്കണ്ണാടി, കണിവെള്ളരി, കണിക്കൊന്ന, പഴുത്ത അടയ്ക്ക വെറ്റില, കണ്മഷി, ചാന്ത്, സിന്ദൂരം, നാരങ്ങ , ഗ്രന്ഥം, ചക്ക, മാങ്ങ, നാളികേരപാതി, ശ്രീകൃഷ്ണ വിഗ്രഹം എന്നിവയും കിഴക്കോട്ട് തിരിയിട്ട് കത്തിച്ച നിലവിളക്കുമാണ് വിഷുകണിയ്ക്കായി ഒരുക്കുന്നത്.രാത്രിയാണ് കണിയൊരുക്കുന്നതെങ്കില്‍ പുലര്‍ച്ചെ ഉറക്കത്തില്‍ നി്ന്ന് കണ്ണ് പൊത്തി കുടുംബത്തിലെ ഓരോരുത്തരേയും കണി കാണിയ്ക്കുകയാണ് പതിവ്. കണി കണ്ട ശേഷം ഗൃഹനാഥന്‍ കുടംബത്തിലെ ഓരോരുത്തര്‍ക്കും വിഷുകൊനീട്ടം നല്‍കും. വിഷുക്കണിയുടെ മികവ് ഒറുവര്‍ഷത്തെ സമ്പത്സമൃദ്ധിയ്ക്കും ഐശ്വര്യത്തിനും കാരണമാകുമെന്നാണ് വിശ്വാസം.

Loading...

Leave a Reply

Your email address will not be published.

More News