Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 28, 2025 5:38 pm

Menu

Published on September 2, 2013 at 5:26 pm

പ്രതികളെ ഓര്‍മയില്ലെന്ന് വിതുര പീഡനകേസിലെ പെണ്‍കുട്ടി

vithura-rape-case-victim-dont-able-to-identify-the-rapists

കോട്ടയം: വിതുര പീഡന കേസില്‍ തന്നെ പീഡിപിച്ച വ്യക്തികളെ ഓര്‍മ്മയില്ലെന്ന് പീഡനത്തിന് ഇരയായ പെണ്‍കുട്ടി കോടതിയില്‍ പറഞ്ഞു. പെണ്‍കുട്ടി തുടര്‍ച്ചയായി കോടതിയില്‍ ഹാജരാകാത്തതിനെതുടര്‍ന്ന് കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഇതെതുടര്‍ന്നാണ് ഇന്ന് അവര്‍ കോടതിയില്‍ ഹാജരായത്. സംഭവം നടന്ന് വര്‍ഷങ്ങള്‍ കഴിഞ്ഞതിനാല്‍ പീഡിപ്പിച്ചവരെ ഓര്‍ക്കാന്‍ കഴിയുന്നില്ല എന്ന് പെണ്‍കുട്ടി അറിയിച്ചു. 1995 നവംബറിലാണു കേസിനസ്പദമായ സംഭവം. വിതുര സ്വദേശിയായ അജിത ജോലി വാഗ്‌ദാനം ചെയ്ത്‌ പെണ്‍കുട്ടിയെ പലര്‍ക്കായി കാഴ്ചവച്ചുവെന്നാണ് കേസ്.തുടര്‍ന്ന് സമൂഹത്തിലെ പല ഉന്നതരും ഈ പെണ്‍കുട്ടിയെ പീഡിപ്പിച്ചതായി സൂചനയുണ്ടായിരുന്നു. കേസില്‍ നിന്നും തന്നെ ഒഴിവാക്കണമെന്ന ആവശ്യവും ഇടയ്ക്ക് പെണ്‍കുട്ടി ഉന്നയിച്ചിരുന്നു.ഈ കേസ് വീണ്ടും സപ്തംബര്‍ 13ന് പരിഗണിക്കാനായി മാറ്റിവെച്ചു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News