Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

January 20, 2026 2:27 am

Menu

Published on June 19, 2013 at 9:25 am

വൊഡാഫോണ്‍ 2ജി നിരക്ക് കുറച്ചു

vodafone-has-reduced-the-price-for-2g-data

വൊഡാഫോണ്‍ 2ജി സേവനദാതാക്കള്‍ക്ക് ഒരു സന്തോഷവാര്‍ത്ത. ഇന്ത്യയിലെ നാല് സംസ്ഥാനങ്ങളിലെ 2ജി ഡേറ്റയുടെ നിരക്ക് വൊഡാഫോണ്‍ വെട്ടിക്കുറച്ചു. എണ്‍പത് ശതമാനമാണ് വെട്ടിക്കുറച്ചിരിക്കുന്നത്. കര്‍ണാടകയിലെ മൂന്നിടങ്ങള്‍, ഉത്തര്‍പ്രദേശ് വെസ്റ്റ്, മദ്ധ്യപ്രദേശ്, ഛത്തീസ് ഗഡ് എന്നിവിടങ്ങളിലാണ് വിലകുറച്ചിരിക്കുന്നത്.10kb ഡേറ്റയ്ക്ക് 10പൈസയായിരുന്ന നിരക്ക് എന്നാല്‍ ഇനിമുതല്‍ 10kbയ്ക്ക് രണ്ട് പൈസയാണ് നിരക്ക്. 2013 ജൂണ്‍18 മുതലാണ് പുതിയ നിരക്കുകള്‍ നിലവില്‍ വന്നത്. ഇന്റര്‍നെറ്റ് സേവനം ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ സൗകര്യപ്രദമാക്കുന്നതിനാണ് വൊഡാഫോണ്‍ ഈ നീക്കം നടത്തുന്നത്. ഇന്ത്യയില്‍ മൊബൈല്‍വഴിയുള്ള ഇന്റര്‍നെറ്റ് ഉപയോഗമാണ് താരതമ്യേനകൂടുതലെന്നും ഇതിനെ ത്വരിതപ്പെടുത്തുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും വൊഡാഫോണ്‍ ചീഫ് കൊമേഴ്‌സ്യല്‍ ഓഫീസര്‍ വിവേക് മധുര്‍ പറഞ്ഞു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News



Warning: Undefined array key "data" in /home/wordpress/nirbhayam/wp-content/themes/nirbhayam/footer.php on line 33