Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 27, 2024 3:47 am

Menu

Published on March 29, 2014 at 1:43 pm

വൈദ്യശാസ്ത്ര രംഗത്ത് വിപ്ലവം സൃഷ്ടിക്കാൻ പുതിയൊരു കണ്ടുപിടിത്തം കൂടി ;ആദ്യമായി 3D പ്രിന്‍റിംഗ് ഉപയോഗിച്ച് ഉണ്ടാക്കിയെടുത്ത കൃത്രിമ തലയോട്ടി മനുഷ്യശരീരത്തിലേക്ക് വിജയകരമായി മാറ്റിവച്ചു..!!

volledige-kunststof-3d-geprinte-schedel-geimplanteerd

യുട്രീച്ച്:വൈദ്യശാസ്ത്ര രംഗത്ത്  വിപ്ലവം സൃഷ്ടിക്കുവാൻ വേണ്ടി പുതിയ  കണ്ടുപിടുത്തവുമായി ശാസ്ത്രലോകം വീണ്ടും വന്നിരിക്കുകയാണ്.തലയോട്ടിക്ക് കനം കൂടുന്ന അപൂര്‍വ്വരോഗം ബാധിച്ച യുവതിക്ക് കൃത്രിമമായി നിര്‍മ്മിച്ച തലയോട്ടി വിജയകരമായി വച്ചുപിടിപ്പിച്ചിരിക്കുകയാണ്.3D പ്രിന്‍റിംഗ് ഉപയോഗിച്ച് ഉണ്ടാക്കിയ ഈ കൃത്രിമ തലയോട്ടി നെതര്‍ലാന്‍റുകാരിയായ 22 കാരിക്കാണ് വച്ചുപിടിപ്പിച്ചിരിക്കുന്നത്. 23 മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെയാണ് യുട്രീച്ച് യൂണിവേഴ്സിറ്റിയിലെ മെഡിക്കല്‍ സെന്‍ററിലെ ഡോ. ബോന്‍ വെര്‍ബീയുടെ നേതൃത്വത്തിലുള്ള ഡോക്ടര്‍മാര്‍ ഈ ദൌത്യം വിജയകരമായി നടത്തിയിരിക്കുന്നത്.സാധാരണഗതിയില്‍ ഒരു മനുഷ്യന്‍റെ തലയോട്ടിയുടെ കനം 1.5 സെമീ വരെയാണ് എന്നാല്‍, നെതര്‍ലാന്‍റിലെ യുവതിയുടെ തലയോട്ടി 5 സെമി വരെ വളര്‍ന്നും തുടര്‍ന്നു കാഴ്ച ശക്തി നഷ്ടപ്പെടുകയും കടുത്ത തലവേദനയും മുഖപേശികളുടെ ചലിപ്പിക്കാനുള്ള ശേഷി നഷ്ടപ്പെടുകയും ചെയ്തു. ഡോക്ടര്‍മാര്‍ മരണം വിധിയെഴുതിയ ഈ അവസ്ഥയില്‍ നിന്നാണ് യുണിവേഴ്സിറ്റി ഓഫ് യുട്രീച്ച് അപൂര്‍വ്വമായ ഈ ശസ്ത്രക്രിയയിലൂടെ ഇവര്‍ക്ക് വീണ്ടും ജീവന്‍ നല്‍കിയിരിക്കുന്നത്.മുന്‍പ് തന്നെ 3ഡി പ്രിന്‍റിങ്ങ് വഴി മനുഷ്യ അവയവ ഭാഗങ്ങളുടെ മോഡല്‍ രൂപീകരിച്ചെങ്കിലും ആദ്യമായണ് വിജയകരമായി അതൊരു വൈദ്യശാസ്ത്ര ദൌത്യത്തിന് ഉപയോഗിക്കുന്നതെന്ന് ശാസ്ത്രലോകം പറയുന്നു.

Loading...

Leave a Reply

Your email address will not be published.

More News